ഉദ്ഘാടനത്തിനൊരുങ്ങി കണ്ണൂര്‍ വിമാനത്താവളം
കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളം ഉദ്ഘാടനത്തിനു സജ്ജമായി. ഡിസംബര്‍ ഒന്‍പതിന് പ്രവര്‍ത്തനമാരംഭിക്കുന്നതോടെ 13 സര്‍വിസുകളാണു ദിവസവും ഉണ്ടാവുക. വിമാനത്താവളത്തില്‍നിന്നു വിദേശ വിമാനക്കമ്പനികള്‍ക്കു സര്‍വിസ് നടത്താനുള്ള കേന്ദ്ര സര്‍ക്കാരിന്റെ അനുമതി വൈകാതെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കണ്ണൂര്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (കിയാല്‍) അധികൃതര്‍. ഇക്കാര്യത്തില്‍ സര്‍ക്കാരും മുഖ്യമന്ത്രിയും ഇടപെട്ടതായും കിയാല്‍ അധികൃതര്‍ അറിയിച്ചു. ഉദ്ഘാടനത്തിനു മുന്നോടിയായി ജീവനക്കാര്‍ക്കുള്ള പരിശീലനത്തിനു ഹൈദരാബാദ് ആസ്ഥാനമായുള്ള ജി.എം.ആര്‍ കമ്പനിയാണ് നേതൃത്വം നല്‍കിയത്. ആദ്യഘട്ടം 24 ചെക്ക് ഇന്‍ കൗണ്ടറാണ് ഒരുക്കുക. ഇത് ആവശ്യത്തിനനുസരിച്ച് 48 വരെയാക്കി വര്‍ധിപ്പിക്കാം. ആഭ്യന്തര, രാജ്യാന്തര യാത്രക്കാര്‍ ഒരേ ഗേറ്റിലൂടെയാണു ടെര്‍മിനലില്‍ പ്രവേശിക്കുക. സെക്യൂരിറ്റി ഹോള്‍ഡ് ഏരിയയും ആറ് ഏയ്‌റോ ബ്രിഡ്ജും തയാറായി. ആവശ്യംവരുന്ന ഘട്ടത്തില്‍ ഏയ്‌റോ ബ്രിഡ്ജ് വര്‍ധിപ്പിക്കാനാകും. ബാഗേജിനായി നിലവില്‍ മൂന്നു കണ്‍വെയര്‍ ബെല്‍റ്റ് ഒരുക്കിയിട്ടുണ്ട്. ആവശ്യത്തിനനുസരിച്ച് ഇതു വര്‍ധിപ്പിക്കാം. കേരളീയ പാരമ്പര്യ തനിമ ഉള്‍ക്കൊള്ളുന്ന പെയിന്റിങിലൂടെ ടെര്‍മിനല്‍ മനോഹരമാക്കിയിട്ടുണ്ട്.
ഫുഡ് ആന്‍ഡ് ബിവ്‌റജസ്, ഷോപ്പിങ് സംവിധാനങ്ങള്‍ എന്നിവ മുഴുവനായി രണ്ടു കമ്പനികള്‍ക്കാണ് നല്‍കിയത്. അവര്‍ കരാറുണ്ടാക്കി വ്യാപാരികള്‍ക്കു നല്‍കും. ഡ്യൂട്ടി ഫ്രീ ഷോപ്പ് കിയാലും സ്വകാര്യ ഏജന്‍സിയും സംയുക്തമായി നടത്തും. ഇതിനായി പ്രൊപ്പോസല്‍ തയാറായിട്ടുണ്ട്. വിമാനത്താവളത്തില്‍ ബാഗേജ് റാപ്പിങ്, പ്രീ പെയ്ഡ് ടാക്‌സി എന്നിവ തുടക്കം മുതല്‍ ഉണ്ടാകും. വിമാനത്താവളം പ്രവര്‍ത്തനം തുടങ്ങുന്നതോടെ ആവശ്യമായ മറ്റു സംവിധാനങ്ങള്‍ ഭാവിയില്‍ ഏര്‍പ്പെടുത്തുമെന്നും കിയാല്‍ എം.ഡി വി. തുളസീദാസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വിമാനത്താവളത്തില്‍ കസ്റ്റംസ് സംവിധാനം നാളെപ്രവര്‍ത്തനം തുടങ്ങും. കൊച്ചി ഓഫിസിനു കീഴിലായി അസി. കമ്മിഷണര്‍മാരെ നിയമിച്ചിട്ടുണ്ട്. ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ് എയര്‍ഇന്ത്യ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് സര്‍വിസസ് ലിമിറ്റഡും സെലിബിയും ചേര്‍ന്നാണു നടത്തുക. കാര്‍ഗോ ഹാന്‍ഡ്‌ലിങ് ചുമതലയും എയര്‍ഇന്ത്യ എ.ടി.എസ്.എല്ലിനാണ്. താല്‍ക്കാലിക കാര്‍ഗോ സംവിധാനവും വിമാനത്താവളത്തില്‍ ഒരുക്കും. കാര്‍ഗോ കോംപ്ലക്‌സ് ഒന്നരവര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കും. വിമാന അറ്റകുറ്റപ്പണി എയര്‍ഇന്ത്യ എന്‍ജിനീയറിങ് സര്‍വിസാണ് നിര്‍വഹിക്കുന്നത്. വിമാനത്താവള പൊലിസ് സ്റ്റേഷന് കിയാല്‍ താല്‍കാലിക സൗകര്യം ഒരുക്കും. വിമാനങ്ങള്‍ക്ക് ഇന്ധനം ബി.പി.സി.എല്‍ നല്‍കും. ഇതിനായി ഇന്ധനപാടവും വിമാനത്താവളത്തില്‍ പൂര്‍ത്തിയായി. കിയാല്‍ എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ (എന്‍ജിനീയറിങ്) കെ.പി ജോസ്, എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ജി. പ്രദീപ് കുമാര്‍, സീനിയര്‍ മാനേജര്‍ (എയര്‍പോര്‍ട്ട് ഓപറേഷന്‍സ്) ബിനു ഗോപാല്‍, അഡ്മിനിസ്‌ട്രേഷന്‍ മാനേജര്‍ ടി. അജയകുമാര്‍, ചീഫ് സെക്യൂരിറ്റി ഓഫിസര്‍ വേലായുധന്‍ മണിയറ, ഡെപ്യൂട്ടി പ്രൊജക്ട് എന്‍ജിനീയര്‍ (സിവില്‍) ജെ. ബിജു, പ്രൊജക്ട് എന്‍ജിനീയര്‍ (ഇലക്ട്രിക്കല്‍സ്) എം.സി ജയരാജന്‍, സി.ഐ.എസ്.എഫ് കമാന്‍ഡര്‍ ധന്‍രാജ് ഡാനിയേല്‍, ഐ.ടി മാനേജര്‍ ദിനേഷ് കുമാര്‍, ഫയര്‍ സര്‍വിസ് മാനേജര്‍ ഇ. ഷൗക്കത്തലി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ഇ.കെ പത്മനാഭന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ ഒപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."