HOME
DETAILS

ഒപ്പന ഇശലില്‍ മുറുക്കവും ഇടമുറുക്കവും തീര്‍ത്ത് മൊഞ്ചത്തിമാര്‍

  
backup
November 30 2018 | 04:11 AM

%e0%b4%92%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%a8-%e0%b4%87%e0%b4%b6%e0%b4%b2%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%81%e0%b4%b1%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%b5%e0%b5%81%e0%b4%82

തൃശൂര്‍: മൂലാപുരാണവന്റെ മുത്തിനാല്‍ പടച്ച മുന്നേ.... മാപ്പിള ഇശല്‍ പൈയ്തിറങ്ങിയ കല്യാണ രാവിന്റെ നിറവിലായിരുന്നു ഇന്നലെ ചാല്‍ഡിയന്‍ സിറിയന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 18-ാം വേദി. മൈലാഞ്ചി പാട്ടിന്റെ അകമ്പടിയോടെ പട്ടുലിബാസിന്‍ മത്താവണിഞ്ഞ നാണം കുണുങ്ങുന്ന പുതുനാരിയേയും ആനയിച്ചുള്ള കല്യാണ രാവ് മികച്ച മത്സരങ്ങള്‍കൊണ്ട് ശ്രദ്ധേയമായിരുന്നു. കാച്ചിമുണ്ടും മാങ്ങാ തട്ടവും ഷീമവെള്ളിഅരഞ്ഞാണവും ധരിച്ച് ഇളക്കത്താലിയും പൂത്താലിയും മാങ്ങാമാലയും ചാര്‍ത്തിയ പുതുനാരിയേയും കൊണ്ട് വഴിനീളപ്പാടി മുറുക്കവും ഇടമുറക്കവും തീര്‍ത്ത് തോഴിമാര്‍ മാപ്പിള ഇശലിന്റെ തേന്‍മഴ തന്നെ പെയ്തിറക്കി. ചാഞ്ഞും ചെരിഞ്ഞും മൈലാഞ്ചി കൈ വീശിയുമെത്തിയ മൊഞ്ചത്തിമാരെ കാണാന്‍ നിറഞ്ഞ സദസ് തന്നെയുണ്ടായിരുന്നു 18-ാം വേദിക്ക് മുന്നില്‍. ഖദീജാ ബീവിയുടെ മംഗലത്തെ വര്‍ണിക്കുന്ന മോയിന്‍കുട്ടി വൈദ്യരുടേയും ഒ.എം കരുവാരകുണ്ടിന്റേയും ഇശലുകളാണ് മിക്ക ടീമുകളും പാടിയത്.
ഹൈസ്‌ക്കൂള്‍ വിഭാഗം ഒപ്പനയില്‍ എട്ടു ടീമുകളും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 16 ടീമുകളും മാറ്റരുച്ചു. കുന്നംകുളം ബഥനി സെന്റ്് ജോണ്‍സ് എച്ച്.എസ്.എസിനാണ് ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം. മത്സരിച്ച ഏഴ് ടീമുകള്‍ക്കും എ ഗ്രേഡ് ലഭിച്ചു. ഒരു ടീമിന് ബി ഗ്രേഡും. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ മത്സരിച്ച 13 ടീമുകള്‍ക്കും എ ഗ്രേഡ് ലഭിച്ചു. പനങ്ങാട് എച്ച്.എസ്.എസിനാണ് ഒന്നാം സ്ഥാനം. അതേസമയം, സംഘാടനത്തിലെ പിടിപ്പ് കേട് ഒപ്പന വേദിയിലും മുഴച്ചു നിന്നു. രാവിലെ എട്ട് മണിക്ക് തുടങ്ങേണ്ട മത്സരങ്ങള്‍ പത്ത് മണിക്കാണ് തുടങ്ങിയത്. ചെളിയും പൊടിയും നിറഞ്ഞു കിടന്ന വേദിയുടെ സിമന്റ് തറയില്‍ മാറ്റ് വിരിക്കാന്‍ പോലും സംഘാടകര്‍ തയാറായില്ല. വേദിക്ക് പുറകില്‍ മാറ്റ് കിടന്നിരുന്നെങ്കിലും അത് ഉപയോഗിക്കാന്‍ കഴിയില്ല എന്നായിരുന്നു സംഘാടകരുടെ മറുപടി. അവസാനം, ഒപ്പന അധ്യാപകരായ ഉമ്മര്‍ പഴുവിലും മുനീര്‍ തലശ്ശേരിയും വേദി അടിച്ചുവൃത്തിയാക്കിയതിന് ശേഷമാണ് മത്സരങ്ങള്‍ തുടങ്ങിയത്. ഒപ്പനയുടെ കോറസ് പാടുന്ന വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ മൈക്കുകള്‍ ഒരുക്കാനും വൈകി. ഹൈസ്‌ക്കൂള്‍ വിഭാഗം ഒപ്പനയുടെ റിസല്‍ട്ട് വൈകിയത് തര്‍ക്കത്തിനിടയാക്കി. രണ്ട് ടീമുകള്‍ക്ക് ഒന്നാം സ്ഥാനം വന്നതോടെ മണിക്കൂറുകള്‍ എടുത്താണ് റിസള്‍ട്ട് പ്രഖ്യാപിച്ചത്. വിധി കാര്‍ത്താക്കളെകൊണ്ട് റിസല്‍ട്ട് തിരുത്തിവാങ്ങിച്ചാണ് പ്രശ്‌നം പരിഹരിച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല തീര്‍ഥാടകര്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ്,ഇ-ടോയ്‌ലറ്റ്; ശബരിമലയില്‍ പ്രത്യേക സൗകര്യങ്ങളൊരുക്കുമെന്ന് മന്ത്രി വി.എന്‍ വാസവന്‍

Kerala
  •  a month ago
No Image

'സതീഷിന് പിന്നില്‍ ഞാനാണെന്ന് വരുത്തി തീര്‍ക്കുകയാണ്', എന്റെ ജീവിതം വെച്ച് കളിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് ശോഭ സുരേന്ദ്രന്‍

Kerala
  •  a month ago
No Image

സംസ്ഥാനത്ത് രണ്ടു ദിവസം ശക്തമായ മഴ; 11 ജില്ലകളില്‍ മഴ മുന്നറിയിപ്പ്

Kerala
  •  a month ago
No Image

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്ട് കോണ്‍ഗ്രസില്‍ തലവേദന സൃഷ്ടിച്ച് വീണ്ടും കൊഴിഞ്ഞുപോക്ക്

Kerala
  •  a month ago
No Image

ലോകത്തിലെ മികച്ച പത്ത് നഗരങ്ങളുടെ പട്ടികയില്‍ ഇടം നേടാന്‍ റിയാദ്

Saudi-arabia
  •  a month ago
No Image

അശ്വിനി കുമാര്‍ വധക്കേസ്;  13 പേരെ വെറുതെ വിട്ടു; കുറ്റക്കാരന്‍ ഒരാള്‍ - 14ന് ശിക്ഷാവിധി 

Kerala
  •  a month ago
No Image

കാശ്മീരില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് 3 പേര്‍ മരിച്ചു, 4 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു

National
  •  a month ago
No Image

സുരേഷ് ഗോപിയെ സ്‌കൂള്‍ കായികമേളയിലേക്ക് ക്ഷണിക്കില്ലെന്ന് മന്ത്രി; കുട്ടികളുടെ തന്തയ്ക്കു വിളിക്കുമോ എന്നു ഭയം

Kerala
  •  a month ago
No Image

ഭാഷാദിനത്തില്‍ വിതരണം ചെയ്ത പൊലിസ് മെഡലുകളില്‍ അക്ഷരത്തെറ്റ് 

Kerala
  •  a month ago
No Image

നായിഫിലെ  ഹോട്ടലിൽ തീപിടിത്തത്തിൽ രണ്ട് പേർ മരിച്ചു

uae
  •  a month ago