ഇന്ത്യ നാളെ ബംഗ്ലാദേശിനെതിരെ
ന്യൂഡല്‍ഹി: രണ്ടാം ടെസ്റ്റില്‍ ഇന്ത്യ നാളെ ബംഗ്ലാദേശിനെ നേരിടും. ആദ്യ ടെസ്റ്റില്‍ അനായാസ ജയം സ്വന്തമാക്കിയ ഇന്ത്യ രണ്ടാം ടെസ്റ്റും വരുതിയിലാക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ്. ഇന്ത്യന്‍ ബൗളര്‍മാരും ബാറ്റ്‌സ്മാന്‍മാരും മികച്ച ഫോമിലാണെന്നതാണ് ഇന്ത്യക്ക് ആശ്വാസം. അതേ സമയം നാളെ ഡേ നൈറ്റായിട്ടാണ് മത്സരം നടക്കുന്നത്.
പുതിയ ബി.സി.സി.ഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലിയായിരുന്നു ഇന്ത്യ ബംഗ്ലാദേശ് പരമ്പരയിലെ രണ്ട@ാം ടെസ്റ്റ് പകലും രാത്രിയുമായി കളിക്കണമെന്ന നിര്‍ദേശം മുന്നോട്ടു വച്ചത്. തുടര്‍ന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡും പിങ്ക് ബോള്‍ ടെസ്റ്റിന് സമ്മതം മൂളി. അങ്ങനെ ചരിത്ര ടെസ്റ്റിന് ഈഡന്‍ ഗാര്‍ഡന്‍സ് വേദിയായി. പിങ്ക് പന്തില്‍ മത്സരം നടക്കുന്നുവെന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്. ഇന്ത്യയുടെ ആദ്യ പിങ്ക് ബോള്‍ ടെസ്റ്റ് മത്സരമാണ് നാളെ നടക്കുന്നത്. ഈഡന്‍ ഗാര്‍ഡനിലെ പിച്ച് പിങ്ക് പന്തിന് അനുകൂലമാക്കി മാറ്റിയിട്ടുണ്ട്. ആഭ്യന്തര തലത്തില്‍ വിരലിലെണ്ണാവുന്ന പിങ്ക് ബോള്‍ മത്സരങ്ങള്‍ മാത്രമേ ഇന്ത്യയില്‍ നടന്നിട്ടുള്ളൂ. പ്രധാനമായും ദുലീപ് ട്രോഫി ടൂര്‍ണമെന്റിലാണ് ബി.സി.സി.ഐ പിങ്ക് ബോള്‍ മത്സരങ്ങള്‍ പരീക്ഷിച്ചത്. ഡേ നൈറ്റ് ക്രമത്തില്‍ നടന്ന മൂന്നു ദുലീപ് ട്രോഫി സീസണുകളിലും കൂക്കുബുറ നിര്‍മിച്ച പന്തുകള്‍ ക്രിക്കറ്റ് ബോര്‍ഡ് ഉപയോഗിച്ചു. എന്നാല്‍ നടക്കാനിരിക്കുന്ന ര@ണ്ടാം ടെസ്റ്റിന് എസ്ജിയുടെ പിങ്ക് പന്തുകളാണ് ബി.സി.സി.ഐ വാങ്ങിയിരിക്കുന്നത്.
ആദ്യ ടെസ്റ്റില്‍ കളിച്ച ടീമില്‍ മാറ്റമില്ലാതെ ആയിരിക്കും ഇന്ത്യ ഇറങ്ങുക. അതേ സമയം ബംഗ്ലാദേശ് നിരയില്‍ രണ്ട് താരങ്ങളെ മാറ്റുമെന്ന റിപ്പോര്‍ട്ടുണ്ട്. ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരെ എറിഞ്ഞൊതുക്കുന്നതിന് വേണ്ടി ബൗളര്‍മാരെ ആരെയെങ്കിലുമായിരിക്കും ബംഗ്ലാകള്‍ മാറ്റുക. രണ്ട് ടെസ്റ്റുകളുള്ള പരമ്പരയില്‍ ഇന്ത്യ നിലവില്‍ 1-0ത്തിന് മുന്നിലാണ്. ബംഗ്ലാദേശിനെതിരേയുള്ള രണ്ടാം ടെസ്റ്റ് ജയിക്കാനായാല്‍ ഇന്ത്യക്ക് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ മികച്ച നേട്ടം സ്വന്തമാക്കാന്‍ സാധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."