HOME
DETAILS
MAL
പ്രവാസി സംഘടനകള്‍ പ്രക്ഷോഭത്തിലേക്ക്
backup
July 29 2017 | 21:07 PM
കോഴിക്കോട്: പൗരന്റെ മൗലികാവകാശമായ വോട്ടവകാശം വിദേശ ഇന്ത്യക്കാര്‍ക്ക് നിഷേധിക്കുന്നതിലും സുപ്രിംകോടതിയുടെ നിര്‍ദേശമുണ്ടായിട്ടും പ്രവാസി വോട്ട് യാഥാര്‍ഥ്യമാക്കാത്ത കേന്ദ്രസര്‍ക്കാരിന്റെ നയത്തിലും പ്രതിഷേധിച്ച് പ്രക്ഷോഭ പരിപാടികള്‍ക്ക് രൂപം നല്കാന് പ്രവാസി കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ യോഗം തീരുമാനിച്ചു. ചെയര്മാന് ആറ്റക്കോയ പള്ളിക്കണ്ടി അധ്യക്ഷനായി.
പ്രവാസി മലയാളി വെല്‍ഫെയര്‍ ഫോറം രക്ഷാധികാരി കരീം പന്നിത്തടം, കേരളാ സഹൃദയ മണ്ഡലം സംസ്ഥാന പ്രസിഡന്റ് കെ.എ ജബ്ബാരി, ടി. റസാഖ്, രാജേഷ് എടവണ്ണപ്പാറ, പി. മൂസഹാജി, വി.എം സുബൈര്‍, എം. വിശ്വനാഥന്, എം. സുബ്രഹ്്മണ്യം, പി.പി ഹമീദ്, പി.എം സെയ്ദ്, കെ.ടി മൂസ കക്കോവ്, താഹിര്‍ അമ്മദ് ചെറുവണ്ണൂര്‍, എന്‍. ജയരാജ്, വി.എം ഹമീദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."