ഉപതെരഞ്ഞെടുപ്പുകളില്‍ കനത്ത പോളിങ്
അമ്പലപ്പുഴ : വിവിധ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ മികച്ച പോളിങ്. പുന്നപ്ര തെക്കു പഞ്ചായത്ത് 10-ാം വാര്‍ഡിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ആകെയുള്ള 1088- വോട്ടുകളില്‍ 942- വോട്ടുകള്‍ പോള്‍ ചെയ്തു.
528- സ്ത്രീകളും, 414- പുരുഷന്മാരും ഇവിടെ വോട്ടു ചെയ്തപ്പോള്‍ ആകെ 86.58- ശതമാനം പോളിങ് രേഖപ്പെടുത്തി.അമ്പലപ്പുഴ തെക്കു പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ ആകെയുള്ള 1146 വോട്ടുകളില്‍ 956 എണ്ണം പോള്‍ ചെയ്തു. 515- സ്ത്രീകളും 441-പുരുഷന്മാരും വോട്ടു ചെയ്തപ്പോള്‍ ആകെ 83.71 - ശതമാനം പോളിങ് രേഖപ്പെടുത്തി. തകഴി പഞ്ചായത്ത് അഞ്ചാം വാര്‍ഡിലേക്ക് (വേഴപ്ര ) നടന്ന തെരഞ്ഞെടുപ്പില്‍ ആകെയുള്ള 997 വോട്ടില്‍ 749- എണ്ണം പോള്‍ ചെയ്തു. 413 സ്ത്രീകളും 336 പുരുഷന്മാരും വോട്ടു ചെയ്തപ്പോള്‍ ആകെ 75.12 - ശതമാനം പോളിങ് രേഖപ്പെടുത്തി.തകഴി പഞ്ചായത്ത് 11-ാം വാര്‍ഡ് (കുന്നുമ്മ) നടന്ന തെരഞ്ഞെടുപ്പില്‍ ആകെയുള്ള 1032 വോട്ടുകളില്‍ 838 എണ്ണം പോള്‍ ചെയ്തു.
460-സ്ത്രീകളും 378 പുരുഷന്മാരും വോട്ടു ചെയ്തപ്പോള്‍ ആകെ 81.2 ശതമാനം പോളിങ് രേഖപ്പെടുത്തി. അതാത് പഞ്ചായത്ത് ഓഫിസുകളില്‍ വെള്ളിയാഴ്ച രാവിലെ 10-ന് വോട്ടെണ്ണല്‍ ആരംഭിക്കും.11 - ഓടെ ഫലപ്രഖ്യാപനം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."