HOME
DETAILS

സഊദി അറേബ്യ യുദ്ധം ആഗ്രഹിക്കുന്നില്ല, ഏതാക്രമണവും നേരിടാന്‍ നിശ്ചയ ദാര്‍ഢ്യത്തോടെ രാജ്യം തയ്യാര്‍: സല്‍മാന്‍ രാജാവ്

  
backup
November 21 2019 | 09:11 AM

%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf-%e0%b4%85%e0%b4%b1%e0%b5%87%e0%b4%ac%e0%b5%8d%e0%b4%af-%e0%b4%af%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%82-%e0%b4%86%e0%b4%97%e0%b5%8d%e0%b4%b0%e0%b4%b9

റിയാദ്: സഊദി അറേബ്യ യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും സമാധാന പാതയാണ് സഊദിയുടെ മാര്‍ഗ്ഗമെന്നും സഊദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവ് വ്യക്തമാക്കി. ഏഴാമത് ശൂറാ കൗണ്‍സിലിന്റെ നാലാം വര്‍ഷ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു രാജാവ്. എന്നാല്‍ ഏതു ആക്രമണങ്ങള്‍ക്കുമെതിരെ ജനങ്ങള്‍ക്കു വേണ്ടി നിശ്ചയദാര്‍ഢ്യത്തോടെ പ്രതിരോധം തീര്‍ക്കുന്നതിന് രാജ്യം പൂര്‍ണ സജ്ജമാണ്. വെല്ലുവിളികള്‍ നിശ്ചയദാര്‍ഢ്യത്തോടെ തരണം ചെയ്യുന്നതിനും പ്രതിസന്ധികളിലും വെല്ലുവിളികളില്‍ നിന്നു വിജയികളായി പുറത്തു കടക്കുന്നതിനും എല്ലാ സാഹചര്യത്തിലും സാധിക്കുമെന്ന് രാഷ്ട്രം തെളിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മറ്റാരും നേരിടാത്ത രീതിയിലുള്ള ആക്രമണം നേരിട്ടിട്ടും സംയമനത്തോടെയാണ് നാം പ്രതികരിച്ചതെന്നു അറാംകോ ആക്രമണം ചൂണ്ടിക്കാട്ടി രാജാവ് പറഞ്ഞു. അബ്‌ഖൈഖ്, ഖുറൈസ് എണ്ണ വ്യവസായ കേന്ദ്രങ്ങള്‍ക്കു നേരെയുണ്ടായ ആക്രമണങ്ങള്‍ക്ക് ഇറാന്‍ ആയുധങ്ങളാണ് ഉപയോഗിച്ചത്. റെക്കോര്‍ഡ് സമയത്തിനുള്ളില്‍ എണ്ണ ഉല്‍പാദന ശേഷി പൂര്‍ണ തോതില്‍ വീണ്ടെടുക്കുന്നതില്‍ രാജ്യം വിജയിച്ചു. എണ്ണ വിതരണത്തില്‍ കുറവുണ്ടാകുന്ന സാഹചര്യങ്ങളില്‍ അതിനെ മറികടക്കാന്‍ സാധിക്കുമെന്ന തെളിയിച്ചു കൊടുക്കാന്‍ സഊദിക്കായത് അഭിമാനകരമാണ്. എണ്ണ സംവിധാനങ്ങള്‍ക്ക് നേരെ നടന്ന ആക്രമണങ്ങള്‍ ഇറാന്‍ ഭരണകൂടത്തിന്റെ നൈരാശ്യത്തിന്റെ ആഴമാണ് തുറന്നുകാട്ടുന്നത്. ഇറാന്‍ ഭരണകൂടം വിവേകത്തിന്റെ പാത തെരഞ്ഞെടുക്കുമെന്നാണ് പ്രത്യാശിക്കുന്നതെന്നും രാജാവ് പറഞ്ഞു.


രാജ്യത്തെ പൗരന്മാര്‍ക്ക് തൊഴില്‍ നല്‍കേണ്ടത് നമ്മുടെ ബാധ്യതയാണ്. സ്വദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിനും തൊഴിലില്ലായ്മ നിരക്ക് കുറക്കുന്നതിനുമുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ തുടരുമെന്ന് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് പറഞ്ഞു. സാമ്പത്തിക വളര്‍ച്ചക്കുള്ള ഉത്തേജനമെന്നോണം വിഷന്‍ 2030 പദ്ധതി ലക്ഷ്യങ്ങള്‍ സാക്ഷാല്‍ക്കരിക്കുന്നതിനാണ് രാജ്യം ടൂറിസം മേഖല തുറന്നുകൊടുത്തതും ടൂറിസം വിസകള്‍ അനുവദിക്കാന്‍ തുടങ്ങിയതും. ടൂറിസം മേഖല വലിയ തോതില്‍ തൊഴിലവസരങ്ങള്‍ ഇതോടെ ലഭ്യമാകും.
സിറിയന്‍ സംഘര്‍ഷത്തിന് രാഷ്ട്രീയ പരിഹാരം മാത്രമാണ് ഏക പോംവഴി എന്നതാണ് തങ്ങളുടെ നിലപാടെന്നും രാജാവ് കൂട്ടിച്ചേര്‍ത്തു. സിറിയയില്‍ നിന്നും മുഴുവന്‍ ഇറാന്‍ സൈന്യത്തെയും അവര്‍ക്ക് കീഴിലെ മിലീഷ്യകളെയും പുറത്താക്കി മാത്രമേ ഇത് യാഥാര്‍ഥ്യമാവുകയുള്ളൂവെന്നും സല്‍മാന്‍ രാജാവ് പറഞ്ഞു. കടുത്ത ശ്രമ ഫലമായി യെമന്‍ ഗവണ്‍മെന്റും ദക്ഷിണ യെമന്‍ വിഘടനവാദികളും റിയാദില്‍ സമാധാന കരാര്‍ ഒപ്പുവെച്ചു. ഇത് സഊദിയുടെ നേട്ടമാണ്. അടുത്ത മാസം മുതല്‍ ജി20 ഉച്ചകോടിയുടെ അധ്യക്ഷ സ്ഥാനം സഊദി അറേബ്യ ഏറ്റെടുക്കുന്നത് ആഗോള സമ്പദ്‌വ്യവസ്ഥയില്‍ സഊദി അറേബ്യക്കുള്ള സുപ്രധാന പങ്കിന് തെളിവാണെന്നും രാജാവ് പറഞ്ഞു.
സഊദി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍, റിയാദ് ഗവര്‍ണര്‍ ഫൈസല്‍ ബിന്‍ ബന്ദര്‍ രാജകുമാരന്‍, ഡെപ്യൂട്ടി ഗവര്‍ണര്‍ മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ രാജകുമാരന്‍, ആഭ്യന്തര മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സഊദ് രാജകുമാരന്‍, ഗ്രാന്റ് മുഫ്തി ശൈഖ് അബ്ദുല്‍ അസീസ് ആലുശൈഖ്, ശൂറാ കൗണ്‍സില്‍ സ്പീക്കര്‍ ശൈഖ് ഡോ. അബ്ദുള്ള ആലുശൈഖ് അടക്കമുള്ളവര്‍ ചടങ്ങില്‍ സന്നിഹിതനായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്‌കൂള്‍ കലോത്സവം: അപ്പീല്‍ തുക ഇരട്ടിയാക്കി, ഒരു കുട്ടിക്ക് പങ്കെടുക്കാവുന്ന പരമാവധി മത്സര ഇനം അഞ്ചാക്കി 

Kerala
  •  2 months ago
No Image

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് വില 56,800ല്‍ നിന്ന് 56,240ലേക്ക് 

Business
  •  2 months ago
No Image

ബാലറ്റ് ബുള്ളറ്റ്; കണക്കുതീർത്ത് ജമ്മു കശ്മിർ ജനത

National
  •  2 months ago
No Image

കലാപകാരികള്‍ക്കും ബുള്‍ഡോസര്‍ രാജിനും 'കൈ' യോടെ മറുപടി നല്‍കി നൂഹ്; മൂന്ന് മണ്ഡലങ്ങളില്‍ രണ്ടിടത്തും ബി.ജെ.പി മൂന്നാം സ്ഥാനത്ത്

National
  •  2 months ago
No Image

പെൺകുട്ടിയെ അപമാനിച്ച കേസിൽ രണ്ട് പേർ പിടിയിൽ

latest
  •  2 months ago
No Image

ഹൂഡയുടെ കൈവിട്ടകളി

National
  •  2 months ago
No Image

കാണാതെ പോയ ജാതി സമവാക്യം; ഹരിയാനയില്‍ നിര്‍ണായകമായത് പിന്നോക്കദലിത് വോട്ടുകള്‍

National
  •  2 months ago
No Image

100 വര്‍ഷത്തെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റായി മില്‍ട്ടണ്‍; കാറ്റഗറി അഞ്ചിലേക്ക് ഉയര്‍ത്തി, ഫ്‌ളോറിഡയില്‍ അടിയന്തിരാവസ്ഥ

International
  •  2 months ago
No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച, ആഞ്ഞടിച്ച് പ്രതിപക്ഷം; മറുപടിയില്ലാതെ സര്‍ക്കാര്‍

Kerala
  •  2 months ago
No Image

സഊദി അറേബ്യ: പ്രവാസി തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽ വന്നു

Saudi-arabia
  •  2 months ago