കാഞ്ഞങ്ങാടന്‍ സംഗമം; സ്വാഗതസംഘം രൂപീകരിച്ചു
യു.എ.ഇ: കാഞ്ഞങ്ങാട് മണ്ഡലം കെ.എം.സി.സി അബൂദബിയില്‍ സംഘടിപ്പിക്കുന്ന രണ്ടാമത് കാഞ്ഞങ്ങാടന്‍ സംഗമത്തിന് വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. കാഞ്ഞങ്ങാടും ചുറ്റുവട്ടവുമുള്ള മലയോര, തീരദേശ ഗ്രാമാന്തരീക്ഷങ്ങളെ പരിചയപ്പെടുത്തുന്ന ഗ്രാമീണ കാഴ്ച്ചകളും, ചന്തകളും, ചെറുകിട കച്ചവട കേന്ദ്രങ്ങളും, പെട്ടിക്കടകളടക്കം ഉള്‍ക്കൊള്ളിച്ചുള്ള സ്റ്റാളുകളും സംഗമത്തില്‍ ഉണ്ടാവും.
ജനുവരി 31ന് ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ വെച്ചാണ് കാഞ്ഞങ്ങാടന്‍ സംഗമം നടക്കുന്നത്. സ്വാഗത സംഘ രൂപീകരണ യോഗത്തില്‍ മണ്ഡലം കെ.എം.സി.സി പ്രസിഡണ്ട് കെ.കെ സുബൈര്‍ അധ്യക്ഷനായി. സംസ്ഥാന ട്രഷര്‍ പി.കെ അഹമ്മദ് ബല്ലാ കടപ്പുറം ഉദ്ഘാടനം ചെയ്തു,
സംഘാടക സമിതി ഭാരവാഹികളായി അബൂബക്കര്‍ സെയ്ഫ് ലൈന്‍, സി എച്ച് അസ്ലം ബാവാനഗര്‍, എംകെ അബ്ദുള്ള ആറങ്ങാടി, നാസര്‍ തായല്‍, ഫ്രൂട്ട് നാസര്‍ മാണിക്കോത്ത്,കെ.എച്ച് ഷംസുദ്ദീന്‍ കല്ലൂരാവി, സി.എച് നൂറുദ്ദീന്‍ കാഞ്ഞങ്ങാട് (രക്ഷാധികാരികള്‍) പി.കെ അഹമ്മദ് ബല്ലാകടപ്പുറം (ചെയര്‍മാന്‍) കെ.കെ സുബൈര്‍ (കണ്‍) എം.എം നാസര്‍ (ട്രഷര്‍) എന്നിവരെ തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."