സ്‌നേഹസ്പര്‍ശം ഡയാലിസിസ് സെന്റര്‍
കക്കട്ടില്‍: ജനകീയ സംരംഭത്തില്‍ കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയില്‍ ആരംഭിച്ച സ്‌നേഹസ്പര്‍ശം ഡയാലിസ് സെന്ററിന്റെ രണ്ടാംഘട്ട വിഭവ സമാഹാരണത്തിന് നരിപ്പറ്റ പഞ്ചായത്തില്‍ വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചു. പഞ്ചായത്ത് കണ്‍വന്‍ഷനും 17 വാര്‍ഡുകളിലും അയല്‍സഭകളിലും കണ്‍വന്‍ഷന്‍ പൂര്‍ത്തീകരിച്ച് കമ്മിറ്റികള്‍ നിലവില്‍ വന്നു. ഒന്നാംഘട്ട ഗൃഹസന്ദര്‍ശനം 30നും രണ്ടാംഘട്ടം ഓഗസ്റ്റ് അഞ്ചിനും സാമ്പത്തിക സമാഹരണം 11, 12 തിയതികളിലും നടത്തും.
ധനസമാഹരണം നടത്താന്‍ പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ച് ജനകീയ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഓഗസ്റ്റ് ഒന്നിന് ബൈക്ക് റാലിയും ഏഴിന് സ്‌കൂള്‍ തലത്തില്‍ സ്റ്റേഹസന്ദേശ യാത്രയും 'വൃക്കയ്‌ക്കൊരു തണല്‍' എന്ന വിഷയത്തില്‍ ഉപന്യാസ മത്സരവും നടത്തും.
എട്ടിന് 17 വാര്‍ഡുകളിലും വിളംബരജാഥകള്‍ സംഘടിപ്പിക്കും. ഒന്‍പതിന് സാംസ്‌കാരിക സംഘടനകളുടെ നേതൃത്വത്തില്‍ വാര്‍ഡുതലത്തില്‍ സ്റ്റേഹസന്ദേശ യാത്രയും നടക്കും. പത്തിന് വൈകിട്ട് ഏഴിന് വീടുകളിലും വ്യപാര സ്ഥാപനങ്ങളിലും ദീപം തെളിയിക്കും.
കൈവേലിയില്‍ നടന്ന ജനപ്രതിനിധികളുടെയും വാര്‍ഡ്, അയല്‍സഭ ഭാരവാഹികളുടെയും യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് എ.കെ നാരായണി അധ്യക്ഷയായി. വി. നാണു പദ്ധതി വിശദീകരിച്ചു. കെ. ബാബു, മുത്തുക്കോയ തങ്ങള്‍, എ.കെ കണ്ണന്‍, അരവിന്ദാക്ഷന്‍, എന്‍.സി ചാത്തു, സി.പി കുഞ്ഞിരാമന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."