പ്രകൃതി അറിഞ്ഞ് വിദ്യാര്‍ഥികളുടെ മഴയാത്ര
ലക്കിടി: മഴയുടെ ഇലത്താളങ്ങള്‍ കേട്ട് പ്രകൃതിയെ അടുത്തറിഞ്ഞ് അവര്‍ ചുരമിറങ്ങി.
മഴക്കാലത്തെ പഴമയുടെ കൗതുക കാഴ്ചകളൊരുക്കിയാണ് പരിസ്ഥിതി സംഘടനകളുടെ കൂട്ടായ്മയായ കേരള പ്രകൃതി സംരക്ഷണ ഏകോപന സമിതി, നാഷനല്‍ ഗ്രീന്‍ കോര്‍ വിദ്യാലയ പരിസ്ഥിതി ക്ലബുകള്‍, ദര്‍ശനം സാംസ്‌കാരിക വേദി എന്നിവര്‍ നേതൃത്വം നല്‍കിയ 12-ാമത് മഴയാത്രയില്‍ വിദ്യാര്‍ഥികള്‍ അണിനിരന്നത്.
വയനാട് ഗേറ്റ് പരിസരത്ത് നിന്നാരംഭിച്ച യാത്ര ചുരത്തിലെ നാലാമത്തെ മുടിപ്പിന്‍ വളവില്‍ സമാപിച്ചു.
യാത്രയുടെ ഭാഗമായി പരിസ്ഥിതി, ജൈവവൈവിധ്യം, ഊര്‍ജ്ജം, ശുചിത്വം എന്നീ വിഷയങ്ങളില്‍ യാത്രയില്‍ പങ്കെടുത്ത വിദ്യാലയങ്ങളുടെ പരിസ്ഥിതി സന്ദേശ അവതരണം ശ്രദ്ധേയമായി.
പരിസ്ഥിതി ലോല പ്രദേശത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള നിയന്ത്രണം കര്‍ശനമായി പാലിക്കുക, ചുരത്തിലെ കച്ചവടങ്ങള്‍ നിരോധിക്കുക, പ്രകൃതിദത്ത നീര്‍ചോലകള്‍ മലിനമാക്കാതെ സംരക്ഷിക്കുക, ചുരത്തിലെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നിരോധിക്കുക തുടങ്ങിയ മഴയാത്രയുടെ ഭാഗമായുള്ള പ്രമേയങ്ങളും അവതരിപ്പിച്ചു.
കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ള 109 വിദ്യാലയങ്ങളില്‍ നിന്നായി 10842 വിദ്യാര്‍ഥികള്‍ യാത്രയില്‍ അണിനിരന്നു.
സി.കെ ശശീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പ്രൊഫ. ശോഭീന്ദ്രന്‍ അധ്യക്ഷനായി. ചടങ്ങില്‍ വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്കും വിവധ സംഘടനകള്‍ക്കും ഉപഹാരം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."