മാനന്തവാടി നഗരസഭയുടെ മത്സ്യ മാംസ മാര്‍ക്കറ്റ് അടച്ച് പൂട്ടി
മാനന്തവാടി: നഗരസഭയുടെ മത്സ്യ മാംസ മാര്‍ക്കറ്റ് അടച്ച് പൂട്ടി.മാലിന്യ സംസ്ക്കരണത്തിന് അവശ്യമായ സംവിധാനങ്ങള്‍ നഗരസഭ ഒരുക്കിയില്ലെന്ന പരാതിയെ തുടര്‍ന്നാണ് സബ് ഡിവിഷന് മജിസ്ട്രേറ്റ് കൂടിയായ സബ് കലക്ടര്‍ മാര്‍ക്കറ്റ് അടച്ച് പൂട്ടാന്‍ കഴിഞ്ഞ ദിവസം ഉത്തരവിട്ടത്.
ഇതിനെ തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ നഗരസഭാ ജീവനക്കാര്‍ ഏത്തി മാര്‍ക്കറ്റ് പൂട്ടി സീല്‍ ചെയ്യുകയായിരുന്നു. ബുധനാഴ്ച വൈകിട്ട് എഴിന് ഉള്ളില്‍ മാര്‍ക്കറ്റ് അടച്ച് പൂട്ടണമെന്നായിരിന്നു ഉത്തരവ്.
ഇതോടെ മാനന്തവാടി നഗരത്തിലെ മത്സ്യ മാംസ വില്പന പൂര്‍ണമായും നിലച്ചു. മാര്‍ക്കറ്റ് പൂട്ടിയതിനെ തുടര്‍ന്ന് തൊഴിലാളികള്‍ സബ് കലക്ടറോടും നഗരസഭാ അധികൃതരോടും ചര്‍ച്ച നടത്തിയെങ്കിലും മാലിന്യ സംസ്ക്കരണത്തിന് താല്കാലിക സംവിധാനം ഒരുക്കിയാല്‍ മാത്രമേ മാര്‍ക്കറ്റ് തുറക്കാന്‍ അനുവദിക്കാന്‍ സാധിക്കുകയുള്ളുവെന്ന് സബ് കലക്ടര്‍ അറിയിച്ചു. ഇതിന് ആറ് മാസത്തെ സാവകാശം വേണമെന്ന് നഗരസഭയും അറിയിച്ചതോടെ 50 ലക്ഷത്തോളം രൂപ മുടക്കി മാര്‍ക്കറ്റ് ലേലം എടുത്ത തൊഴിലാളികളുടെ ജീവിതവും വഴിമുട്ടി. നഗരസഭയുടെ അനാസ്ഥക്കെതിരേ പ്രത്യക്ഷ സമര പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്ന് തൊഴിലാളികളും പറഞ്ഞു. മാര്‍ക്കറ്റ് പുട്ടിയതോടെ മാര്‍ക്കറ്റിലെ സാധനങ്ങളും എടുത്തു മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."