രാഷ്ട്രപിതാവിന് ഇടമില്ല: പ്രതീക്ഷ കൈവിട്ടു പുഷ്പാംഗദരന്‍
എരുമേലി: പഠിച്ച സ്‌കൂളിന്റെ കവാടത്തില്‍ ആരാധ്യപുരുഷനായ രാഷ്ട്രപിതാവിന്റെ പൂര്‍ണകായ പ്രതിമ സ്ഥാപിക്കാന്‍ സ്വന്തമായി നിര്‍മിച്ച പ്രതിമ സ്ഥാപിക്കാന്‍ പുഷ്പാംഗദന് മൂന്നുവര്‍ഷമായിട്ടും അനുമതി ലഭിച്ചില്ല. ഇത്തവണത്തെ സ്വാതന്ത്രദിനത്തിലെങ്കിലും അനുമതി ലഭിക്കുമെന്നും തന്റെ മോഹം സഫലമാകുമെന്നുമായിരുന്നു പ്രതീക്ഷ. അതും കൈവിട്ടതോടെ ഗാന്ധിജിയെ സ്‌നേഹിക്കുന്ന സുമനസ്സുകള്‍ക്ക് സമര്‍പ്പിക്കാന്‍ കാത്തിരിക്കുന്ന മേസ്തിരി തൊഴിലാളിയും നിര്‍ധനനുമായ പാക്കാനം ചെമ്പകശ്ശേരില്‍ വീട്ടില്‍ പുഷ്പാംഗദന്‍. ഗാന്ധിജിയുടെ പ്രതിമ നിര്‍മിച്ച് സ്‌കൂളിന്റെ മൂറ്റത്ത് സ്ഥാപിക്കണമെന്നത് പുഷ്പാംഗദന്റെ ജീവിതാഭിലാഷമായിരുന്നു. മേസ്തിരി പണിയില്‍ നിന്നും ശില്‍പനിര്‍മാണത്തിലേക്ക് വഴിമാറിയത് ഈ ആഗ്രഹത്തിലായിരുന്നു. നാട്ടിലെ ദേവാലയങ്ങള്‍ക്ക് ശില്‍പങ്ങള്‍ നിര്‍മിച്ച് നല്‍കുമ്പോഴും ഗാന്ധിജി മനസ്സില്‍ മായാത നിന്നു.
ആത്മകഥയായ സത്യാന്വേഷണ പരീക്ഷണ പുസ്തകം കൈയിലേന്തി മറുകൈയില്‍ ഊന്നുവടിയുമായി ലക്ഷ്യത്തിലേക്ക് നടക്കാനൊരുങ്ങുന്ന ഗാന്ധിജിയായിരുന്നു മനസ്സില്‍ നിറഞ്ഞ സ്വപ്നം. അത് അതേപടി പൂര്‍ണകായ പ്രതിമയായി നിര്‍മിക്കാന്‍ സ്വന്തം അദ്വാനം മാത്രമല്ല കൂലിപ്പണിയില്‍ നീക്കിവെച്ച് വരുമാനത്തിന്റെ നല്ലൊരു പങ്കും ചെലവഴിക്കേണ്ടി വന്നു. ഒടുവില്‍ അത് യാഥാര്‍ത്ഥ്യമായതോടെ സ്ഥാപിക്കാന്‍ അനുമതിക്കായി അപേക്ഷ നല്‍കിയതു മുതല്‍ കാത്തിരുപ്പാണ്. മൂന്ന് വര്‍ഷമായിട്ടും സഫലമാകാത്തത്. വീട്ടുമുറ്റത്തായിരുന്നു പ്രതിമ റോഡരികിലേക്ക് മാറ്റുകയും സ്ഥാപിക്കുന്നതിന്റെ ചെലവ് സഹിക്കാമെന്നും അറിയിച്ചിരുന്നു. എന്നാല്‍ ഇതുവരെയും അനുകൂല പ്രതികരണമുണ്ടായിട്ടില്ല. അനീതിക്കും അവഗണനയ്ക്കുമെതിരെ സഹനത്തിന്റെ ത്യാഗം സമരായുധമാക്കിയ രാഷ്ട്രപിതാവിന്റെ സ്മരണയായി മാറുകയാണ് പുഷ്പാംഗദന്റെ ഗാന്ധി പ്രതിമ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."