HOME
DETAILS
MAL
അബ്കാരി ക്ഷേമനിധി പരിധിയില്‍ ലേബലിങ് തൊഴിലാളികളും
backup
November 21 2019 | 18:11 PM
തിരുവനന്തപുരം: അബ്കാരി തൊഴിലാളി ക്ഷേമനിധി നിയമത്തില്‍ അബ്കാരി തൊഴിലാളികളുടെ നിര്‍വചനത്തില്‍ ലേബലിങ് തൊഴിലാളികളെയും ഉള്‍പ്പെടുത്തുന്നതിനുള്ള ഭേദഗതിബില്ലിന് ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ബില്‍ നിയമമാകുന്നതോടെ ലേബലിങ് തൊഴിലാളികള്‍ക്കും ക്ഷേമനിധിയില്‍ അംഗത്വം ലഭിക്കും. അംശദായത്തിനു പുറമെ തൊഴിലുടമകള അടയ്‌ക്കേണ്ട ഗ്രാറ്റുവിറ്റി വിഹിതം തൊഴിലാളികളുടെ വേതനത്തിന്റെ അഞ്ചു ശതമാനത്തില്‍നിന്ന് ഏഴ് ശതമാനമായി ഉയര്‍ത്താനും ബില്ലില്‍ വ്യവസ്ഥയുണ്ട്.
മറ്റ് മന്ത്രിസഭാ
തീരുമാനങ്ങള്‍
ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ട്രഡിഷനല്‍ നോളജ് ഇന്നവേഷന്‍ കേരളയില്‍ 8 താല്‍ക്കാലിക തസ്തികകള്‍ സ്ഥിരം തസ്തികകളാക്കാന്‍ തീരുമാനിച്ചു.സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളപരിഷ്‌കരണം സംബന്ധിച്ച് ധനകാര്യ വകുപ്പ് 2016ല്‍ പുറപ്പെടുവിച്ച ഉത്തരവിന്റെ ആനുകൂല്യം കെ.ടി.ഡി.സിയിലെ സര്‍ക്കാര്‍ അംഗീകൃത തസ്തികകളിലെ ജീവനക്കാര്‍ക്ക് ബാധകമാക്കും.
കേരള കെട്ടിട നിര്‍മാണ തൊഴിലാളി ബോര്‍ഡിന്റെ പാലക്കാട് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫിസില്‍ ഒരു അഡിഷനല്‍ ജില്ലാ എക്‌സിക്യൂട്ടീവ് ഓഫിസര്‍ തസ്തിക സൃഷ്ടിക്കും.
തലശേരി തലായ് മത്സ്യബന്ധന തുറമുഖത്തിന്റെ സമീപത്തുള്ള ചാലില്‍ ഗോപാലപ്പേട്ട ഭാഗത്ത് ഫിംഗര്‍ ജെട്ടി നിര്‍മിക്കുന്നതിന് ഭരണാനുമതി നല്‍കും.ഗോപാലപ്പേട്ട പ്രദേശത്തെ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ യാനങ്ങള്‍ സുരക്ഷിതമായി അടുപ്പിക്കുന്നതിനാണ് ജെട്ടി നിര്‍മിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."