HOME
DETAILS

'മണല്‍ വാരല്‍ പുനരാരംഭിക്കുന്നതിനുള്ള സാധ്യത പരിശോധിക്കും'

  
backup
November 30, 2018 | 5:57 AM

%e0%b4%ae%e0%b4%a3%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%be%e0%b4%b0%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%81%e0%b4%a8%e0%b4%b0%e0%b4%be%e0%b4%b0%e0%b4%82%e0%b4%ad%e0%b4%bf%e0%b4%95

ഫറോക്ക്: നദികളില്‍ നിന്നും മണല്‍ വാരുന്നത് പുനരാരംഭിക്കുന്നതിനുളള സാധ്യത പരിശോധിക്കുന്നതിനുളള നടപടികള്‍ നടന്നുവരികയാണെന്ന് മുഖ്യമന്ത്രി.
നിയമസഭയില്‍ വി.കെ.സി മമ്മദ് കോയ എം.എല്‍.എയുടെ സബ്മിഷനു മറുപടി പറയുകയായിരുന്നു അദ്ദേഹം. പ്രളയത്തെ തുടര്‍ന്നു നദികളില്‍ വന്‍തോതില്‍ മണല്‍ അടിഞ്ഞുകൂടിയിട്ടുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പുനരാലോചന നടത്തുന്നത്. ഖനനത്തിനാവശ്യമായ മണല്‍ ലഭ്യമല്ല എന്നു കണ്ടെത്തിയതിനെ തുടര്‍ന്നു ജില്ലയിലെ കുറ്റ്യാടി, ചാലിയാര്‍, കടലുണ്ടി പുഴകളില്‍ മണല്‍ വാരല്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇത് നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ട്മുണ്ടാക്കുകയും നിര്‍മാണ മേഖലയില്‍ പ്രതിസന്ധിക്കിടയാക്കുകയും ചെയതിരുന്നു, കഴിഞ്ഞ മാസം നാലിനു ചേര്‍ന്ന ഉന്നതതല സമിതി യോഗം പ്രളയം ബാധിച്ച പ്രദേശങ്ങളിലെ നദികളില്‍ മണലിന്റെ അളവ് കൂടിയതായി വിലയിരുത്തിയിരുന്നു. ഇതു കണക്കിലെടുത്ത് രണ്ടുമാസത്തിനകം സാന്റ് ഓഡിറ്റിങ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് ലാന്റ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റിനെ ചുമലപ്പെടുത്തിയിട്ടുണ്ട്.
ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മണല്‍ ലഭ്യതയുളള കടവുകളില്‍ പാരിസ്ഥിതികാനുമതി ലഭ്യമാക്കി തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം കൊടുത്തിട്ടുണ്ട്. നദികളോടടുത്ത പ്രദേശങ്ങളില്‍ അടിഞ്ഞുകൂടിയ മണല്‍ റിവര്‍ മാനേജ്‌മെന്റ് ഫണ്ട് ഉപയോഗിച്ച് നീക്കം ചെയ്യുന്നതിനും ശേഖരിച്ചു സൂക്ഷിക്കുന്നതിനും പ്രളയബാധിതര്‍ക്ക് വീട് നിര്‍മാണം റോഡ് പുനര്‍ നിര്‍മാണം എന്നിവയ്ക്ക് സര്‍ക്കാര്‍ നിരക്കില്‍ വില ഈടാക്കി വില്‍പ്പന നടത്താനും കലക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിലെ പാസ്പോർട്ട് സേവന കേന്ദ്രങ്ങളിൽ ഭിന്ന ശേഷിക്കാർക്ക് പ്രത്യേക പരിഗണന: ഡോ: ദീപക് മീത്തൽ

uae
  •  4 days ago
No Image

'ക്രിമിനല്‍ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഉടന്‍ രാജിവെക്കണം'; പെല്ലറ്റ് ഗണ്‍ വിവാദത്തില്‍ കേന്ദ്രത്തിനെതിരേ രാഹുല്‍ ഗാന്ധി

National
  •  4 days ago
No Image

മുംബൈയില്‍ വിദ്യാര്‍ഥി പ്രതിഷേധത്തിനിടെ പെണ്‍കുട്ടിയുടെ നെഞ്ചില്‍ പിടിച്ച് പൊലിസ്; വ്യാപക പ്രതിഷേധം

National
  •  4 days ago
No Image

ഇ20 പെട്രോളില്‍ ആശങ്ക വേണ്ട; പഴയ പെട്രോളിലേക്ക് ഇനി മടങ്ങില്ലെന്ന് കേന്ദ്രം

National
  •  4 days ago
No Image

പി.കെ ശ്രീമതിക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവം; കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി 

Kerala
  •  4 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: റിബേഷ് രാമകൃഷ്ണനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

Kerala
  •  4 days ago
No Image

'ജനാധിപത്യാവകാശം തടയാന്‍ ആര്‍ക്കാണ് അധികാരം?'; സര്‍വകലാശാലകള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

National
  •  4 days ago
No Image

സി.ജെ.പിയുടെ രണ്ട് ആവശ്യങ്ങള്‍ അംഗീകരിച്ച് കേന്ദ്രം; ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തില്‍ മറുപടി നാളെ 

National
  •  4 days ago
No Image

'ഇങ്ങനെ മുന്നോട്ടുപോകാനാവില്ല'; നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്രത്തിനെതിരെ സുപ്രിംകോടതി

National
  •  4 days ago
No Image

കോഴിക്കോട് പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

Kerala
  •  4 days ago