കെ.എം കുഞ്ഞമ്മദ് മുസ്ലിയാര് സമൂഹത്തിന് വേണ്ടി ജീവിച്ച വ്യക്തി: ജിഫ്രി തങ്ങള്‍
വടകര: സമുദായത്തിനുവേണ്ടി പ്രവര്‍ത്തിക്കുമ്പോഴും സമൂഹത്തിലെ എല്ലാ വിഭാഗം പ്രവര്‍ത്തനങ്ങളിലും മുന്നില്‍നിന്ന വ്യക്തിത്വമായിരുന്നു അന്തരിച്ച കെ.എം കുഞ്ഞമ്മദ് മുസ്ലിയാരുടേതെന്ന് സമസ്ത പ്രസിഡന്റ്് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. കെ.എം കുഞ്ഞമ്മദ് മുസ്ലിയാര് അനുസ്മരണവും സ്മരണിക പ്രകാശനവും നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. കാരാളത്ത് പോക്കര് ഹാജി സ്മരണിക ഏറ്റുവാങ്ങി.
ചേലക്കാട് മുഹമ്മദ് മുസ്ലിയാര് പ്രാര്‍ഥന നടത്തി. ആര്.വി കുട്ടിഹസന് ദാരിമി അധ്യക്ഷനായി. സലാം ഫൈസി മുക്കം ഗ്രന്ഥപരിചയം നടത്തി. ഉമര്‍ഫൈസി മുക്കം അനുസ്മരണ പ്രഭാഷണം നടത്തി. എ.വി അബ്ദുറഹ്മാന് മുസ്ലിയാര്, വില്ല്യാപ്പള്ളി ഇബ്രാഹിം മുസ്ലിയാര്, എസ്.പി.എം തങ്ങള്‍, സി.എച്ച് മഹ്മൂദ് സഅദി, നാസര്‍ ഫൈസി കൂടത്തായി, പി. അസൈനാര്‍ ഫൈസി, കെ.പി കോയ, ഒ.പി അഷ്റഫ്, പി.കെ ഇബ്രാഹിം ഹാജി, ഡോ. കെ.എം ലത്തീഫ് നദ്വി, സി. മുഹമ്മദ് അബ്ദുറഹ്മാന്, വാഴയില്‍ ലത്തീഫ് ഹാജി, പി.എം കോയ മുസ്ലിയാര്, വരയാലില്‍ മൊയ്തു ഹാജി, വി. അബ്ദുറഹ്മാന്, ടി.എന്‍ ഹനീഫ ഹാജി, കാരക്കാട് ഖാദര്‍ ഹാജി, പ്രൊഫ. കെ.എം മഹ്മൂദ്, സുബുലുസലാം വടകര, എ.പി മഹ്മൂദ് ഹാജി, ടി.സി ഹസന്‍കുട്ടി ഹാജി, ഇ.പി.എ അസീസ് ബാഖവി, ഇ.ടി അസീസ് ദാരിമി, ടി.പി അബ്ദുറഹ്മാന് ബാഖവി, കുട്ടോത്ത് മൂസ ഹാജി സംസാരിച്ചു. മുഹമ്മദ് മൗലവി പടിഞ്ഞാറെത്തറ സ്വാഗതവും സി.പി ശംസുദ്ദീന്‍ ഫൈസി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."