HOME
DETAILS
MAL
രാമന്തളി മാലിന്യ പ്രശ്നം പരിഹരിക്കാമെന്ന് കേന്ദ്രമന്ത്രിയുടെ ഉറപ്പ്
backup
July 29 2017 | 22:07 PM
പയ്യന്നൂര്‍: ഏഴിമല നാവിക അക്കാദമി മാലിന്യ പ്ലാന്റ് കാരണം രാമന്തളിയിലെ വീടുകളിലെ കിണറുകള്‍ മലിനമാകുന്നുവെന്ന ജനാരോഗ്യ സംരക്ഷണ സമിതിയുടെ പരാതിയിന്മേല് എം.കെ രാഘവന് എം.പി കേന്ദ്ര പ്രതിരോധ മന്ത്രി അരുണ്‍ ജെയറ്റ്ലിക്ക് അയച്ച കത്തിന് മറുപടിയായി സത്വര നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പ് നല്കി. വിശദ പരിശോധനയ്ക്കു ശേഷം കമ്മിറ്റി മുന്നോട്ടു വച്ച നിര്‍ദേശങ്ങള്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ പരിഗണിക്കുന്നതാണെന്ന് മന്ത്രി അറിയിച്ചു. ജനാരോഗ്യ സംരക്ഷണ സമിതിക്ക് നല്കിയ ഉറപ്പുകള്‍ പ്രകാരമുള്ള മാലിന്യം സംസ്കരിക്കുക, മാലിന്യ നിര്‍മാര്‍ജന വികേന്ദ്രീകരണം, പൈപ്പുകളുടെ പരിശോധന, പ്ലാന്റിന് കേടുണ്ടെങ്കില്‍ പുതിയ പ്ലാന്റ് ജനവാസ കേന്ദ്രത്തില്‍ നിന്നു മാറ്റി സ്ഥാപിക്കല്‍ എന്നിവ സമയബന്ധിതമായി നടപ്പാക്കുമെന്നും മന്ത്രി ഉറപ്പ് നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."