HOME
DETAILS
MAL
ഒന്‍പത് ജില്ലകളില്‍ രേഖകള്‍ സൂക്ഷിക്കാന്‍ മോഡേണ്‍ റെക്കോര്‍ഡ് സെന്ററുകള്‍
backup
November 21 2019 | 18:11 PM
തിരുവനന്തപുരം: ഒന്‍പത് ജില്ലകളില്‍ വില്ലേജ് രേഖകള്‍ സൂക്ഷിക്കാന്‍ മോഡേന്‍ റെക്കോര്‍ഡ് സെന്ററുകള്‍ സ്ഥാപിക്കുമെന്ന് മന്ത്രി ഇ. ചന്ദ്രശേഖരന് നിയമസഭയില്‍ അറിയിച്ചു.
ഇതിന്റെ ടെണ്ടര്‍ നടപടികള്‍ അന്തിമ ഘട്ടത്തിലാണ്. 1.75 കോടി രൂപയാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. ഫയലുകള്‍ വേഗത്തില്‍ കണ്ടെത്താന്‍ ഇതിലൂടെ സാധിക്കും.
വില്ലേജ് രേഖകള്‍ ഡിജിറ്റലാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് 180 വില്ലേജ് ഓഫിസുകള്‍ സ്മാര്‍ട്ടാക്കുന്നതിന് ഭരണാനുമതി നല്‍കിയിട്ടുണ്ടെന്നും ഇതില്‍ 71 എണ്ണം പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 40 എണ്ണം അന്തിമഘട്ടത്തിലാണ്. വില്ലേജ് ഓഫിസുകളില്‍ ഫ്രണ്ട് ഓഫിസ് സംവിധാനം നടപ്പിലാക്കുന്നത് പരിഗണനയിലാണ്.
സംസ്ഥാന സര്‍ക്കാരിന്റെ കെ ഫോണ്‍ സംവിധാനം നിലവില്‍ വരുന്നതോടെ വിവിധ ഇ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് ഇന്റര്‍നെറ്റ് കഫേകളെയും അക്ഷയ സെന്ററുകളെയും ആശ്രയിക്കുന്നത് ഒഴിവാക്കാനാകും. 1,664 വില്ലേജുകളില്‍ 906 വില്ലേജുകളുടെ റീസര്‍വേ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."