ലോക മത്സ്യത്തൊഴിലാളി ദിനത്തില്‍ കേരളത്തിന് മൂന്ന് ദേശീയ അവാര്‍ഡുകള്‍
ന്യൂഡല്‍ഹി: ലോക മത്സ്യത്തൊഴിലാളി ദിനത്തില്‍ കേരളത്തിന് മൂന്ന് ദേശീയ അവാര്‍ഡുകള്‍. ഇന്ത്യയിലെ ഏറ്റവും മികച്ച മത്സ്യ സഹകരണ ഫെഡറേഷന്‍, മത്സ്യ വിപണന രംഗത്ത് ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ചതിനു മത്സ്യഫെഡിന് ഒന്നാം സ്ഥാനവും ഇന്ത്യയിലെ മത്സ്യ ഹാച്ചറികളുടെ മികവാര്‍ന്ന പ്രവര്‍ത്തനത്തിന് രണ്ടാം സ്ഥാനവും ലഭിച്ചു.
ന്യൂഡല്‍ഹിയിലെ എ.പി ഷിന്‍ഡെ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മത്സ്യ വിപണന രംഗത്ത് ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ചതിനുള്ള അവാര്‍ഡ് കേന്ദ്ര മൃഗസംരക്ഷണം ക്ഷീരോല്‍പാദന ഫിഷറീസ് വകുപ്പ് മന്ത്രി ഗിരിരാജ്‌സിങില്‍നിന്നും മത്സ്യഫെഡ് ചെയര്‍മാന്‍ പി.പി ചിത്തരഞ്ജന്‍ ഏറ്റുവാങ്ങി.
ഇന്ത്യയിലെ ഏറ്റവും മികച്ച മത്സ്യ തൊഴിലാളി സംഘത്തിനുള്ള അവാര്‍ഡ് തൃശൂര്‍ ജില്ലയിലെ നാട്ടിക എങ്ങണ്ടിയൂര്‍ ഫിഷര്‍മെന്‍ സംഘം പ്രസിഡന്റ് അഡ്വ. പി.ആര്‍ വാസുവും ഏറ്റുവാങ്ങി.
വിവിധ മേഖലകളില്‍ ശ്രദ്ധേയനേട്ടം കൈവരിച്ച മത്സ്യത്തൊഴിലാളി സഹകരണ ഫെഡറേഷനുകള്‍, മത്സ്യസംഘങ്ങള്‍, മത്സ്യ കൃഷിക്കാര്‍ എന്നിവരെ മത്സ്യത്തൊഴിലാളി ദിനത്തില്‍ ആദരിച്ചു.
കേന്ദ്ര മൃഗസംരക്ഷണ ക്ഷീരോല്‍പാദന ഫിഷറീസ് സഹമന്ത്രി ഡോ.സഞ്ജീവ് കുമാര്‍ ബല്യാന്‍, കേന്ദ്ര ചെറുകിട ഇടത്തരം സംരംഭം മൃഗസംരക്ഷണം ക്ഷീരോല്‍പാദനഫിഷറീസ് വകുപ്പു സഹമന്ത്രി പ്രതാപ് ചന്ദ്ര സാരംഗി എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."