കവിത മോഷണ വിവാദം പുതിയ വഴിത്തിരിവില്‍
കോഴിക്കോട്: ദീപ നിശാന്തിനെതിരേ ഉയര്‍ന്ന കവിതാ മോഷണ വിവാദം ആളിക്കത്തുന്നതിനിടെ പുതിയ വഴിത്തിരിവ്. താന്‍ എഴുതിയതാണെന്ന് പറഞ്ഞ് ദീപ നിശാന്തിന് പ്രഭാഷകന്‍ എം.ജെ ശ്രീചിത്രന് കവിത കൈമാറിയെന്നാണ് പുതിയ വെളിപ്പെടുത്തല്‍. താന്‍ എഴുതിയതാണെന്നും ദീപയുടെ പേരില്‍ പ്രസിദ്ധീകരിക്കാമെന്നും പറഞ്ഞായിരുന്നുവത്രെ കവിത നല്‍കിയത്.
അധ്യാപക സംഘടനയായ എ.കെ.പി.സി.ടി.എ മാസികയിലാണ് 'അങ്ങനെയിരിക്കെ മരിച്ചുപോയ് ഞാന്നീ' എന്ന കവിത ദീപ നിശാന്തിന്റെ പേരില്‍ വന്നത്. കവി കലേഷ് 2011 ല്‍ പ്രസിദ്ധീകരിച്ച കവിതയില്‍ ചെറിയ ചില തിരുത്തലുകളോടെ മാത്രമാണ് പ്രസിദ്ധീകരിച്ചത്. തൃശൂര്‍ കേരളവര്‍മ കോളജ് അധ്യാപികയായ ദീപ, തന്റെ കവിത കോപ്പിയടിച്ചെന്ന് പറഞ്ഞ് കലേഷ് തന്നെയാണ് ആദ്യം രംഗത്തെത്തിയത്. 2011 ല്‍ താന്‍ ബ്ലോഗില്‍ എഴുതിയ കവിത ദീപ നിശാന്തിന്റെ പേരില്‍ ഒരു സര്‍വിസ് വാരികയില്‍ പ്രസിദ്ധീകരിച്ചുവെന്നാരോപിച്ചാണ് എസ്. കലേഷ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. ഇതിനു പിന്നാലെ പ്രതികരണവുമായി ദീപ നിശാന്തും രംഗത്തെത്തി. ഇതോടെ സോഷ്യല്‍ മീഡിയയില്‍ ഇരുവരെയും അനുകൂലിച്ചും എതിര്‍ത്തും ചര്‍ച്ചകള്‍ സജീവമായിരിക്കുകയാണ്.
കവിത മോഷ്ടിച്ച് എഴുത്തുകാരിയാകാന്‍ മോഹിക്കുന്ന ആളല്ല താനെന്നായിരുന്നു ഇതേക്കുറിച്ച് ദീപ നിശാന്തിന്റെ പ്രതികരണം. ഒരു സര്‍വിസ് മാസികയുടെ താളില്‍ ഒരു കവിത മോഷ്ടിച്ചു നല്കി എഴുത്തുകാരിയാകാന്‍ മോഹിക്കുന്ന ഒരാളാണു താനെന്ന് വിശ്വസിക്കുന്നവര്‍ അങ്ങനെ വിശ്വസിക്കുകയെന്നുമായിരുന്നു ദീപ നിശാന്ത് പറഞ്ഞത്.
അതിനിടെ, ദീപ നിശാന്ത് തന്നെയാണ് വിവാദമായ കവിത അയച്ചുതന്നതെന്ന് കവിത പ്രസിദ്ധീകരിച്ച മാസിക എഡിറ്റര്‍ സണ്ണി പ്രതികരിച്ചു. ദീപ നിശാന്ത് വാട്സാപ്പിലൂടെയാണ് കവിത അയച്ചുതന്നതെന്നും പ്രസിദ്ധീകരിക്കാമോയെന്ന് ചോദിച്ചതായും എഡിറ്റോറിയല്‍ ബോര്‍ഡ് അംഗം എം.ആര് രാജേഷും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."