HOME
DETAILS
MAL
കോട്ടപ്പുറം തിയറ്റര്‍ കോംപ്ലക്സ്: ജനകീയ സമരത്തിനൊരുങ്ങി നാട്ടുകാര്‍
backup
July 29 2017 | 23:07 PM
കോട്ടപ്പുറം: കോട്ടപ്പുറം ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിനായി നീക്കിവച്ച സ്ഥലത്ത് കെ.എസ്.എഫ്.ഡി.സിയുടെ സഹകരണത്തോടെ തിയറ്റര്‍ കോംപ്ലക്സ് പണിയാനുള്ള നഗരസഭയുടെ തീരുമാനത്തിനെതിരേ നാട്ടുകാര്‍ ജനകീയ സമരത്തിനൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി ഓഗസ്റ്റ് അഞ്ചിനു വിദ്യാഭ്യാസ വികസന സമിതി രൂപീകരണ യോഗം ചേരുമെന്ന് വാര്‍ഡ് കൗണ്‍സലര്‍ എം. സാജിദ പറഞ്ഞു.
എസ്.കെ.എസ്.എസ്.എഫ് ഉള്‍പ്പെടെ വിവിധ സംഘടനകള്‍ ഈ തീരുമാനത്തിനെതിരേ രംഗത്തുവന്നു. കൗണ്‍സലര്‍ എം. സാജിദ നഗരസഭയുടെ തീരുമാനത്തിനെതിരേ വിയോജനക്കുറിപ്പും നല്‍കിയിരുന്നു.
നിലവില്‍ ചുരുങ്ങിയ സ്ഥലത്താണ് ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.പുതുതായി കെട്ടിടം നിര്‍മിക്കാന്‍ പോലും സ്ഥലമില്ലാത്ത സ്ഥിതിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."