ഡി.എന്‍.എ പരിശോധനാ സംവിധാനം ശാക്തീകരിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി
ന്യൂഡല്‍ഹി: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരേയുള്ള ലൈംഗിക പീഡന കേസുകളിലെ അന്വേഷണം കാര്യക്ഷമമാക്കുവാന്‍ കേന്ദ്ര, സംസ്ഥാന ഫോറന്‍സിക് സയന്റിഫിക് ലബോറട്ടറികളിലെ ഡി.എന്‍.എ പരിശോധനാ സംവിധാനം ശാക്തീകരിക്കുവാന്‍ നടപടി സ്വീകരിക്കുമെന്ന് എന്‍.കെ പ്രേമചന്ദ്രന് എം.പി യെ കേന്ദ്ര വനിതാ ശിശുക്ഷേമകാര്യമന്ത്രി സ്മൃതി ഇറാനി അറിയിച്ചു. ചണ്ഡിഗഡ് സെന്റര്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ സ്റ്റേറ്റ് ഓഫ് ദി ആര്‍ട്ട് ഡി.എന്‍.എ പരിശോധനാ യൂണിറ്റും പതിമൂന്ന് സംസ്ഥാനങ്ങളില്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടികളിലെ ഡി.എന്‍.എ പരിശോധനാ യൂനിറ്റും ആരംഭിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. വാളയാര്‍ കേസില്‍ പരാതിയെ തുടര്‍ന്ന് പാലക്കാട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മീഷന് ചെയര്‍മാനെതിരേ അന്വേഷണം നടത്തുകയും പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ചുമതലയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തതിനെ തുടര്‍ന്ന് ചെയര്മാന് തല്‍സ്ഥാനം രാജിവച്ചതായും മന്ത്രി സ്മൃതി ഇറാനി എന്‍.കെ പ്രേമചന്ദ്രന് എം.പി ക്ക് മറുപടി നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."