രാജവെമ്പാലയെ പിടികൂടി
കോതമംഗലം: ഭൂതത്താന്‍കെട്ട് അണകെട്ടിന് സമീപത്തു നിന്നും രാജവെമ്പാലയെ പിടികൂടി. പാലത്തിന് സമീപത്ത് രാജവെമ്പാലയെ കണ്ടവിവരം നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് വനം വകുപ്പില്‍ എലഫന്റ് സ്‌ക്വാഡില്‍ താത്കാലിക ജീവനക്കാരനായ മാര്‍ട്ടിന്‍ മേയ്ക്കമാലി സ്ഥലത്തെത്തി. അമ്പഴത്തുംകൂടി ജോര്‍ജിന്റെ വീടിനോട് ചേര്‍ന്നുള്ള പുരയിടത്തില്‍ നിന്നുമാണ് കറുപ്പ് ഇനത്തില്‍ പെണ്‍വര്‍ഗത്തിള്‍പ്പെടുന്ന പാമ്പിനെ പിടികൂടിയത്.
ചൂട് കൂടുന്നതുമൂലം വനത്തില്‍ നിന്നും പാമ്പുകള്‍ തണുപ്പ് തേടി നാട്ടിന്‍ പ്രദേശങ്ങളിലേക്ക് വരുവാനുള്ള സാധ്യതയുണ്ടെന്നും അതുകൊണ്ട് വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണമെന്നും മാര്‍ട്ടിന്‍ മേയ്ക്കമാലി പറഞ്ഞു. ആറ് വയസ്സോളം വരുന്ന രാജവെമ്പാലയെ കരിമ്പാനി
വനത്തില്‍ തുറന്നുവിട്ടു. കഴിഞ്ഞ മാസം പഴയ ഭൂതത്താന്‍കെട്ട് റോഡിനോട് ചേര്‍ന്നുള്ള പുരയിടത്തിന് സമീപത്തു നിന്നും രാജവെമ്പാലയെ പിടികൂടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."