അലാസ്‌കയില്‍ ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ്
അലാസ്‌ക: റിക്ടര്‍ സ്‌കെയിലില്‍ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നടുങ്ങി അലാസ്‌ക. നിരവധി കെട്ടിടങ്ങള്‍ക്കും റോഡുകള്‍ക്കും കേടുപാടു പറ്റി. ആളുകള്‍ ഇറങ്ങിയോടുകയും ചെയ്തു.
വടക്കന്‍ ആങ്കറോജില്‍ നിന്ന് 11 കിലോ മീറ്റര്‍ അകലെയാണ് ഭൂചലനമുണ്ടായത്. ആദ്യ പ്രകമ്പനത്തിനു ശേഷം തുടര്‍ചലനവുമുണ്ടായി. ഇതോടെ, തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പു നല്‍കിയിരിക്കുകയാണ്.
Hope everyone is OK. This my wife, son & dogs inside during the #earthquake in Palmer, AK. I felt it in Fairbanks. Just broken stuff at our house. #Wyze pic.twitter.com/LMP7U5FJxR
— Eric Nelius (@AlaskaTugboater) November 30, 2018
പത്തു പ്രാവശ്യം തുടര്‍ചലനമുണ്ടായതാണ് യു.എസ് ജിയോളജി സര്‍വ്വേ പറഞ്ഞത്. 5.7 തീവ്രതയില്‍ ഉടനെ ചലനമുണ്ടായി. എല്ലാ തുടര്‍ചലനങ്ങളും 5.0 നു മുകളിലാണ് രേഖപ്പെടുത്തിയത്.
ആളപായങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും വലിയ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ടെന്നാണ് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാവുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."