മലയാളിയുടെ കൊലപാതകം: പിടിയിലായവര്‍ കുറ്റം സമ്മതിച്ചു
റിയാദ്: മലപ്പുറം പരപ്പനങ്ങാടി സ്വദേശി സിദ്ദീഖ് കൊല്ലപ്പെട്ട കേസില്‍ പിടിയിലായ യമന്‍ പൗരന്മാര് കുറ്റം സമ്മതിച്ചതായി റിയാദ് പൊലിസ്. ബഖാലയില്‍ ജോലി ചെയ്യുന്ന സിദ്ധീഖിനെ അക്രമി സംഘം കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് രണ്ടംഗസംഘം റിയാദ് അസീസിയയിലെ ഗ്രോസറി ഷോപ്പില്‍ സിദ്ദീഖിനെ അക്രമിച്ച് പണം കവര്‍ന്നത്. സംഭവശേഷം മണിക്കൂറുകള്‍ക്കകം പ്രതികളെ പൊലിസ് കസ്റ്റഡിയിലെടുത്തു. തലയ്ക്കും കൈകാലുകള്‍ക്കും ഗുരുതരമായി വെട്ടേറ്റ സിദ്ദീഖിനെ അബോധാവസ്ഥയില്‍ പട്രോള്‍ പൊലിസ് റെഡ് ക്രസന്റിന്റെ സഹായത്തോടെ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് മരണപ്പെടുകയായിരുന്നു. ആശുപത്രിയിലെത്തിയ അന്വേഷണസംഘം ബോധം വീണ്ടെണ്ട ടുത്ത സിദ്ദീഖില്‍ നിന്നു മൊഴിയെടുത്തെന്ന് പൊലിസ് പറഞ്ഞു.
ആക്രമണം നടത്തിയ പ്രതികള്‍ പണം തട്ടിയെടുത്തശേഷം സില്‍വര്‍ നിറത്തിലുളള കാറില്‍ രക്ഷപ്പെട്ടെന്നാണ് സിദ്ദിഖിന്റെ മൊഴി. അക്രമം നടത്തിയ ഒരാളെ റിയാദ് തായിഫ് റോഡിലെ ചെക്ക് പോസ്റ്റില്‍ വച്ചാണ് പൊലിസ് അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കൂട്ടാളിയെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."