സുല്‍ത്താന്‍ ബത്തേരി നഗരസഭ; കരിവള്ളിക്കുന്ന് പിടിച്ച് യു.ഡി.എഫ്
സുല്‍ത്താന്‍ ബത്തേരി: ഉപതെരഞ്ഞെടുപ്പില്‍ വിജയം പിടിച്ച് യു.ഡി.എഫ്.സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെ എട്ടാംഡിവിഷന് കരിവള്ളിക്കുന്നിലേക്ക് നടന്ന തെരഞ്ഞെടുപ്പിലാണ് എല്‍.ഡി.എഫിന്റെ സിറ്റിങ് സീറ്റ് യു.ഡി.എഫ് പിടിച്ചെടുത്തത്.
യു.ഡി.എഫിനായി കോണ്‍ഗ്രസിലെ സ്ഥാനാര്‍ഥി റിനുജോണ്‍ 51 വോട്ടിനാണ് വിജയിച്ചത്. എല്‍.ഡി.എഫിനായി സി.പി.എമ്മിലെ റെബി പോളാണ് ഗോദയിലുണ്ടായിരുന്നത്. യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് 422ഉം എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്ക് 371ഉം ബി.ജെ.പി സ്ഥാനാര്‍ഥി പി.കെ ശിവാനന്ദന് 31 വോട്ടുമാണ് ലഭിച്ചത്. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് 55 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ച ഡിവിഷനാണ് കരിവള്ളിക്കുന്ന്. യു.ഡി.എഫിന്റെ വിജയത്തോടെ നഗരസഭയില്‍ യു.ഡി.എഫിന് 17ഉം എല്‍.ഡി.എഫിന് 16ഉം ബി.ജെ.പിക്കും കേരളകോണ്‍ഗ്രസ് എമ്മിനും ഓരോ സീറ്റുമാണുള്ളത്. എല്‍.ഡി.എഫിന്റെ പിന്തുണയോടെ ഇപ്പോള്‍ നഗരസഭ ഭരിക്കുന്നത് കേരളാ കോണ്‍ഗ്രസാണ്. കരിവള്ളികുന്നിലെ ഉപതെരഞ്ഞെടുപ്പ് വിജയത്തോടെ നഗരസഭ ഭരണം പ്രതിസന്ധിയിലാവുകയാണ്. നഗരസഭയില്‍ ഒരംഗമുള്ള ബി.ജെ.പിയുടെ നിലപാടുകള്‍ വരുംനാളുകളില്‍ നിര്‍ണായകമാകും. വിജയത്തെ തുടര്‍ന്ന് യു.ഡി.എഫ് പ്രവര്‍ത്തകര്‍ സുല്‍ത്താന്‍ ബത്തേരി ടൗണില്‍ ആഹ്ലാദപ്രകടനം നടത്തി. നേതാക്കളായ ഡി.പി രാജശേഖരന്, എന്‍.എം വിജയന്, പി.പി അയ്യൂബ്, ഷബീര്‍ അഹമ്മദ്, കുന്നത്ത് അഷ്റഫ്, ടി.ജെ ജോസഫ്, ടിജി ചെറുതോട്ടില്‍, സക്കരിയ മണ്ണില്‍, സഫീര്‍ പഴേരി, ബാബു പഴുപ്പത്തൂര്‍, ഗിരീഷ് കുപ്പാടി, കണ്ണിയന്‍ അഹമ്മദ്കുട്ടി തുടങ്ങിയവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."