500 ഏക്കര്‍ തരിശുപാടത്ത് കതിരണിയിക്കാന്‍ പദ്ധതി
പേരാമ്പ്ര: ആവളപാണ്ടിയിലെ 1500 ഏക്കര്‍ തരിശുപാടത്ത് കൃഷിയിറക്കാന്‍ പദ്ധതിയായി. പതിനഞ്ച് വര്‍ഷമായി തരിശായി കിടന്ന ആവള പാണ്ടിയില്‍ കൃഷിയിറക്കുന്നതിന് പ്രധാന തടസമായ പായലും പുല്ലും നീക്കം ചെയ്യാന്‍ വിദേശ നിര്‍മിത യന്ത്രം ഇതിനായി എത്തിക്കഴിഞ്ഞു.
തോട് തടസം നീക്കം വെള്ളം ഒഴുകുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ഇതിനകം പൂര്‍ത്തിയായി വരുന്നുണ്ട്. ആവള പാണ്ടിയില്‍ കൃഷിഭൂമിയിലൂടെ ഗെയില്‍ പ്രചക വാതക പൈപ്പ് ലൈന്‍ പദ്ധതിയും വരാനിരിക്കുകയാണെന്നത് കര്‍ഷകരില്‍ ആശങ്കയും ഉയര്‍ത്തുന്നുണ്ട്.
ജൈവ നെല്‍കൃഷിയാണ് ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നത്. കൃഷിറിയക്കാന്‍ കഴിയാത്ത കൃഷിക്കാരുടെ സ്ഥലം പാട്ടത്തിനെടുത്താണ് കുടുംബശ്രീകളുടെ നേതൃത്വത്തില്‍ കൃഷിയിറക്കുന്നത്. നിലമൊരുക്കുന്നതിനായി ജില്ലക്ക് പുറത്ത് നിന്നും ട്രാക്ടറുകളും ട്രില്ലറുകളും എത്തിക്കുന്നതിനായി ശ്രമിച്ചുവരുന്നുണ്ട്. മണ്ണുത്തി കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ ആംഫിബിയന്‍ യന്ത്രം പായലും പുല്ലും നീക്കുന്നതിനുള്ള പ്രാഥമിക പ്രവൃത്തികള്‍ ആരംഭിച്ചു.
ആവള പാണ്ടിയുടെ പദ്ധതിക്കു ശേഷം വെളിയന്നൂര്‍ ചല്ലിയിലും കരുവോട് ചിറയിലും കൃഷിയിറക്കാന്‍ പദ്ധതികള്‍ തയാറാക്കും.
കൃഷി പണികള്‍ ധ്രുതഗതിയിലാക്കാന്‍ പരിശീലനം ലഭിച്ച ഫുഡ് സെക്യൂരിറ്റി സേനയുടെ സേവനവും ഒരുക്കിയിട്ടുണ്ട്.
പദ്ധതിക്ക് നേതൃത്വം നല്‍കുന്ന മണ്ണുത്തി കാര്‍ഷിക ഗവേഷണ കേന്ദ്രം തലവനായ ഡോ. യു ജെയ്കുമാരനും പേരാമ്പ്ര വികസന മിഷന്‍ കണ്‍വീനര്‍ എം കുഞ്ഞമ്മദ് എന്നിവരും ഇവിടെ പ്രവൃത്തിക്ക് മേല്‍നോട്ടം വഹിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."