കണ്ണൂരില്‍ ഹര്‍ത്താലിനിടെ വ്യാപക അക്രമം; വാഹനങ്ങള്‍ അടിച്ചുതകര്‍ത്തു
തളിപ്പറമ്പ്: സംസ്ഥാന വ്യാപകമായി ബി.ജെ.പി നടത്തിയ ഹര്‍ത്താലിനിടയില്‍ വ്യാപക അക്രമം. ഹര്‍ത്താല്‍ അനുകൂലികള്‍ തളിപ്പറമ്പ് ചിറവക്കില്‍ വാഹനങ്ങള്‍ അടിച്ചു തകര്‍ത്തു. രണ്ടു കാറും ഒരു ഓട്ടോറിക്ഷയുമാണ് തകര്‍ത്തത്.
ഞായറാഴ്ച്ച രാവിലെ പതിനൊന്നരയോടെയായിരുന്നു അക്രമങ്ങള്‍ നടന്നത്. രോഗികളെകൊണ്ടുപോകുന്നതും, വിവാഹത്തില്‍ പങ്കെടുത്തു വരുന്നവരുന്നവരുടെയും വാഹനങ്ങളാണ് തകര്‍ത്തത്. പരിയാരം സി.എച്ച് സെന്ററില്‍ നിന്നും ഡയാലിസിസ് ചെയ്ത രോഗിയുമായി മടങ്ങുകയായിരുന്ന കൂവേരി സ്വദേശി സുനില്‍കുമാറിന്റെ കാര്‍ ചിറവക്ക് ഇറക്കത്തില്‍ നിന്നും അരവത്ത് അമ്പലത്തിലേക്കുളള റോഡില്‍ നിന്നുമാണ് അക്രമികള്‍ എറിഞ്ഞു തകര്‍ത്തത്. ആശുപത്രി എന്ന ബോര്‍ഡ് പതിച്ചിരുന്നു. രോഗിയുമായി വരുന്ന വാഹനമാണെന്ന് വിളിച്ചു പറഞ്ഞെങ്കിലും മൂന്നംഗ അക്രമി സംഘം ചെവിെക്കാണ്ടില്ല.
പുളിയൂലില്‍ നിന്നും രോഗിയെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് മടങ്ങുകയായിരുന്ന എന്‍. രാജന്റെ ഓട്ടോറിക്ഷയുടെ ഗ്ലാസ് എറിഞ്ഞു തകര്‍ത്തു. ചപ്പാരപ്പടവില്‍ വിവാഹത്തില്‍ പങ്കെടുത്തു മടങ്ങുകയായിരുന്ന കെ. ഹബീബിന്റെ മാരുതി സ്വിഫ്റ്റ് കാറിന്റെ മുന്‍ ഗ്ലാസു്ം സൈഡ് മിററും, ബോണറ്റും കല്ലേറില്‍ തകര്‍ന്നു. മൂന്ന് വാഹനങ്ങളും ഒരേ സ്ഥലത്തു വച്ചാണ് തകര്‍ക്കപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."