മുഖ്യമന്ത്രിയുടെ അവലോകന യോഗത്തില്‍ എസ്.എന്‍.ഡി.പി പങ്കെടുക്കും
തിരുവനന്തപുരം: ശബരിമലയിലെ യുവതീ പ്രവേശന പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ച സമുദായ സംഘടനകളുടെ യോഗത്തില്‍ എസ്.എന്‍.ഡി.പി യോഗത്തില്‍ പങ്കെടുക്കും. യോഗത്തിലേക്ക് വിളിച്ചത് പിണറായി വിജയനല്ല, മുഖ്യമന്ത്രിയാണ്, അതുകൊണ്ട് പങ്കെടുക്കുമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, എന്‍.എസ്.എസും യോഗക്ഷേമസഭയും ക്ഷത്രീയ ക്ഷേമസഭയും പങ്കെടുക്കില്ല. വൈകിട്ട് മൂന്നിന് ചേരുന്ന യോഗത്തില്‍ പങ്കെടുക്കില്ല എന്ന് ഒരു സംഘടനയും അറിയിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ പറയുന്നു.
യുവതീ പ്രവേശന വിഷയത്തില്‍ സര്‍ക്കാരിന് പിന്തുണ ഉറപ്പാക്കാനാണ് മുഖ്യമന്ത്രിയുടെ യോഗമെന്നാണ് അറിയുന്നത്.
എന്‍.എസ്.എസ്, എസ്.എന്‍.ഡി.പി, കെ.പി.എം.എസ് അടക്കം ഇരുന്നൂറോളം സംഘടനകള്‍ക്കാണ് വൈകിട്ട് മൂന്നു മണിക്ക് നടക്കുന്ന യോഗത്തിലേക്ക് സര്‍ക്കാര്‍ ക്ഷണമുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."