HOME
DETAILS

പശ്ചിമേഷ്യന്‍ അധിനിവേശത്തിന്റെ 'ബുദ്ധി'

  
backup
December 02 2018 | 00:12 AM

%e0%b4%aa%e0%b4%b6%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%ae%e0%b5%87%e0%b4%b7%e0%b5%8d%e0%b4%af%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%85%e0%b4%a7%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%b5%e0%b5%87%e0%b4%b6%e0%b4%a4

'ഈ പ്രശ്‌നകലുഷിതമായ കാലത്തിന് പുറത്തു നമ്മുടെ അഞ്ചാമത്തെ ലക്ഷ്യം- പുതിയ ലോകക്രമം സൃഷ്ടിക്കല്‍- രൂപപ്പെട്ടുവരും. ഭീകരവാദത്തിന്റെ ഭീഷണികളില്‍നിന്നു മുക്തമായ, നീതിയുടെ കാര്യത്തില്‍ ശക്തമായ, സമാധാനവിഷയത്തില്‍ ഏറ്റവും സുരക്ഷിതമായ പുതിയ കാലഘട്ടം. അതാണ് നമ്മുടെ ലക്ഷ്യം' അന്തരിച്ച യു.എസ് മുന്‍ പ്രസിഡന്റ് ജോര്‍ജ് എച്ച്.ഡബ്ലിയു ബുഷിന്റേതാണ് വാക്കുകള്‍.
1991ല്‍ ഇറാഖിന്റെ കുവൈത്ത് അധിനിവേശത്തില്‍ ഇടപെടാനുള്ള അമേരിക്കയുടെ തീരുമാനത്തിനെതിരേ ഉയര്‍ന്ന രാജ്യാന്തര വിമര്‍ശനങ്ങള്‍ക്കു മറുപടി പറയുകയായിരുന്നു സീനിയര്‍ ബുഷ്. പശ്ചിമേഷ്യയിലെ കിരാതവും കുത്സിതവുമായ അമേരിക്കന്‍ അധിനിവേശത്തിനു തുടക്കമിടാനായി ബുഷ് ചമഞ്ഞെടുത്ത ഒരു തന്ത്രമായിരുന്നു ഇതെന്നും പറയാം. മൂന്നു പതിറ്റാണ്ട് തികയാനിരിക്കുന്ന പശ്ചിമേഷ്യയിലെ നേരിട്ടുള്ള അമേരിക്കന്‍ ഇടപെടലുകള്‍ക്കു തുടക്കം കുറിച്ചുകൊണ്ടാണ് കുവൈത്തിനെ രക്ഷിക്കാനെന്ന പേരില്‍ ഇറാഖിനെതിരേ 1991ല്‍ ജോര്‍ജ് എച്ച്.ഡബ്ലിയു ബുഷ് സൈന്യത്തെ അയക്കുന്നത്.
കൃത്യം ഒരു പതിറ്റാണ്ടിനു ശേഷം, ഭീകരതയ്‌ക്കെതിരായ യുദ്ധം പ്രഖ്യാപിച്ച് ഇറാഖിനെതിരായ പോരാട്ടത്തിനു സൈന്യത്തെ അയച്ച് മകന്‍ ജോര്‍ജ് ഡബ്ലിയു ബുഷ് പശ്ചിമേഷ്യയില്‍ യു.എസ് അധിനിവേശത്തിനും തുടക്കംകുറിച്ചു. കുവൈത്ത് അധിനിവേശത്തിനു തുടക്കമിട്ട ഇറാഖ് ഭരണാധികാരിയായിരുന്നു രണ്ടു ഘട്ടങ്ങളിലും അമേരിക്കയുടെ മുഖ്യ ഇരയെന്നതും ശ്രദ്ധേയം.
1990 ആഗസ്റ്റ് രണ്ടിനാണ് ഇറാഖ് സൈന്യം കുവൈത്തിലേക്കു കടക്കുന്നത്. എണ്ണ കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്കിന്റെ ക്വാട്ട മറികടന്നു കുവൈത്ത് തങ്ങള്‍ക്ക് 14 ബില്യന്‍ ഡോളറിന്റെ നഷ്ടം വരുത്തിവച്ചെന്നാരോപിച്ചായിരുന്നു സൈനിക നീക്കം. തര്‍ക്കത്തിലുള്ള എണ്ണപ്പാടത്തുനിന്ന് അസംസ്‌കൃത എണ്ണ ശേഖരിച്ച് 2.4 ബില്യന്‍ ഡോളറിന്റെ നഷ്ടവും കുവൈത്ത് ഇറാഖിനുണ്ടാക്കിയെന്നും സദ്ദാം ഹുസൈന്‍ സൈനിക നീക്കത്തിനു ന്യായമായി ഉന്നയിച്ചു. അയല്‍ രാജ്യമായ ഇറാനുമായുള്ള യുദ്ധത്തിനിടെ വന്നുചേര്‍ന്ന 15 ബില്യന്‍ ഡോളറിന്റെ കടം പകരമായി എഴുതിത്തള്ളണമെന്നും അദ്ദേഹം കുവൈത്തിനോടാവശ്യപ്പെട്ടു.
പശ്ചിമേഷ്യയിലെ എണ്ണസമ്പത്തിലുള്‍പ്പെടെ ദീര്‍ഘകാലമായി കണ്ണുവയ്ക്കുന്ന അമേരിക്കയ്ക്കു മുന്നില്‍ വന്നുപെട്ട സുവര്‍ണാവസരമായിരുന്നു ഇത്. അവസരം തുലച്ചുകളയാന്‍ ബുഷ് തയാറായതുമില്ല. 30 രാഷ്ട്രങ്ങളുടെ സഖ്യവുമായാണ് കുവൈത്തിനെ മോചിപ്പിക്കാന്‍ ബുഷ് സൈന്യവുമായി തിരിച്ചത്. നൂറു ദിവസത്തോളം നീണ്ട യുദ്ധം അമേരിക്കന്‍ സൈന്യത്തിന്റെ ശക്തിപ്രകടനം കൂടിയായിരുന്നു. പശ്ചിമേഷ്യയിലെ അന്നത്തെ ഏറ്റവും വലിയ സൈനികശക്തിയെയാണ് സഖ്യരാജ്യങ്ങളുടെ സഹായത്തോടെ യു.എസ് സൈന്യം കുവൈത്തില്‍നിന്നു തുരത്തിയോടിച്ചത്. 4,25,000 അമേരിക്കന്‍ സൈനികരും 1,18,000 സഖ്യകക്ഷി സൈനികരുമാണ് ഇറാഖിനെതിരായ പോരാട്ടത്തില്‍ അണിനിരന്നത്. ഇരുപതിനായിരത്തോളം ഇറാഖികള്‍ക്കു ജീവന്‍ നഷ്ടപ്പെട്ട യുദ്ധത്തില്‍ അമേരിക്കയ്ക്കു നഷ്ടപ്പെട്ടത് 148 പേരെ മാത്രം.
ഇറാഖ് സൈന്യം നാട്ടിലേക്കു പിന്തിരിഞ്ഞോടിയതോടെ പോരാട്ടം അവസാനിപ്പിക്കരുതെന്നായി സഖ്യകക്ഷികളുടെയടക്കം ആവശ്യം. എന്നാല്‍, സദ്ദാം ഹുസൈനെ അധികാരഭ്രഷ്ടനാക്കുകയെന്നതു നഷ്ടക്കച്ചവടമാകുമെന്നു ബുഷിന് ഉറപ്പുണ്ടായിരുന്നു. ഇറാഖിനെ കീഴടക്കാനുള്ള ശ്രമം നമ്മുടെ സഖ്യത്തെ തകര്‍ത്തുകളയുമെന്നു ബുഷ് പ്രതികരിച്ചു. അത്തരമൊരു നീക്കം അറബ് ലോകം ഒന്നടങ്കം തങ്ങള്‍ക്കെതിരേ തിരിയാനിടയാക്കുമെന്നും കുവൈത്ത് യുദ്ധത്തോടെ തകര്‍ന്നുകിടക്കുന്ന സദ്ദാമിന് അറബ് താരപരിവേഷം നേടിക്കൊടുക്കാന്‍ അവസരമൊരുക്കുമെന്നും തന്ത്രശാലിയായ ബുഷ് മുന്‍കൂട്ടിക്കണ്ടു. മാത്രവുമല്ല, അന്താരാഷ്ട്ര നിയമം തുണയ്ക്കാനെത്തില്ലെന്നും വിഫലമായൊരു യുദ്ധത്തില്‍ യുവ സൈനികരെ വെറുതെ കുരുതികൊടുക്കേണ്ടെന്നും പറഞ്ഞ് അദ്ദേഹം സഖ്യകക്ഷികളെ അടക്കിനിര്‍ത്തി.
കൗശലക്കാരനായ അദ്ദേഹം അതുവഴി അറബ് മണ്ണില്‍ സൗഹൃദങ്ങള്‍ ശക്തിപ്പെടുത്താനുള്ള വഴികളാണ് തേടിയത്. യുദ്ധ വിജയത്തിന്റെകൂടി ബലത്തില്‍ അറബ്-ഇസ്‌റാഈല്‍ സമാധാന ചര്‍ച്ചയ്ക്കു തുടക്കംകുറിക്കാനും ബുഷ് ശ്രമിച്ചു. 1991ല്‍ ബുഷിന്റെയും അദ്ദേഹത്തിന്റെ വിദേശകാര്യ സെക്രട്ടറി ജെയിംസ് ബേക്കറിന്റെയും നേതൃത്വത്തില്‍ നടന്ന മാഡ്രിഡ് കോണ്‍ഫറന്‍സാണ് പിന്നീട് ഓസ്‌ലോ കരാറിലേക്കു വികസിക്കുന്നത്.
പശ്ചിമേഷ്യയില്‍ അധികാരമുറപ്പിക്കാനുള്ള അവസരം നഷ്ടപ്പെടുത്തിയ പിതാവിന്റെ നടപടി മകന്‍ ബുഷിനെ വേട്ടയാടുന്നുണ്ടായിരുന്നുവെന്നു വേണം കരുതാന്‍. സെപ്റ്റംബര്‍ പതിനൊന്ന് ആക്രമണത്തിനു പിറകെ അഫ്ഗാനിസ്താനിലും തൊട്ടുപിറകെ ഇറാഖിലും അധിനിവേശം നടത്തി ജോര്‍ജ് ഡബ്ലിയു ബുഷ് കണക്കുതീര്‍ക്കുന്നത് അങ്ങനെയാണ്. എന്നാല്‍, പത്തു വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള നിലപാടില്‍നിന്നു വ്യത്യസ്തമായി ഇത്തവണത്തെ നീക്കത്തില്‍ മകനെ അച്ഛന്‍ പൂര്‍ണമായും പിന്തുണച്ചു. അങ്ങനെയാണ് പശ്ചിമേഷ്യയില്‍ അമേരിക്ക തങ്ങളുടെ സൈനിക താവളങ്ങളും സാമ്പത്തിക സ്രോതസും ഉറപ്പിച്ചുനിര്‍ത്തുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  an hour ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  an hour ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  an hour ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  2 hours ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  2 hours ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  3 hours ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  4 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  4 hours ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  4 hours ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  5 hours ago