HOME
DETAILS
MAL
സ്വകാര്യ ആശുപത്രി കാന്റീനുകളിലെ വിലവിവരം പരിശോധിക്കണം: മനുഷ്യാവകാശ കമ്മിഷന്
backup
November 26 2019 | 04:11 AM
തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിലെ കാന്റീനുകളില്‍ ഭക്ഷണ സാധനങ്ങള്‍ക്ക് ഈടാക്കുന്ന വില ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്. തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിക്കും ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ക്കുമാണ് കമ്മിഷന് അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് നിര്‍ദേശം നല്‍കിയത്.
സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നവര്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും പുറത്തുനിന്നു ഭക്ഷണം എത്തിക്കാന്‍ ആശുപത്രി അധികൃതര്‍ സമ്മതിക്കാറില്ലെന്ന് പരാതിയുണ്ട്. ആശുപത്രി അധികൃതര്‍ കാന്റീനുകളില്‍ നിന്നും നേരിട്ട് ഭക്ഷണം നല്‍കും.
ആശുപത്രിക്ക് പുറത്തുള്ള ഹോട്ടലില്‍ ഊണിന് 50 രൂപയുള്ളപ്പോള്‍ കാന്റീനില്‍ 100 രൂപയാണ് വില. സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ നടത്താന്‍ കഴിയാത്തവരാണ് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്നതെന്ന് പരാതിയില്‍ പറയുന്നു. നാലാഴ്ചയ്ക്കകം റിപ്പോര്‍ട്ട് ഹാജരാക്കണമെന്ന് കമ്മീഷന് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."