ഒന്‍പത് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍
കൂത്തുപറമ്പ്: ഹര്‍ത്താല്‍ ദിനത്തില്‍ വാഹനങ്ങള്‍ തടയുകയും ബൈക്ക് യാത്രികരായ രണ്ടു പേരെ മര്‍ദിക്കുകയും ചെയ്ത സംഭവത്തില്‍ ഒന്‍പത് ആര്‍.എസ്.എസ് പ്രവര്‍ത്തകരെ പൊലിസ് അറസ്റ്റു ചെയ്തു. ഇന്നലെ ഉച്ചയ്ക്ക് തൊക്കിലങ്ങാടിയില്‍ വെച്ചായിരുന്നു സംഭവം.
സി.പി.എം പ്രവര്‍ത്തകരായ അമല്‍, ശരത് എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ഇവരെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈ സംഭവത്തിലാണ് ഹര്‍ത്താലനുഭാവികളായ ഒമ്പത് ആര്‍.എസ്.എസ് പ്രവര്‍ത്തകരെ കൂത്തുപറമ്പ് പൊലിസ് അറസ്റ്റു ചെയ്തത്. സി.പി.എം പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവത്തില്‍ പ്രതിഷേധിച്ച് സി.പി.എം നേതൃത്വത്തില്‍ തൊക്കിലങ്ങാടിയില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടന്നു. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പ്രദേശത്ത് തലശ്ശേരി ഡിവൈ.എസ്.പി പ്രിന്‍സ് അബ്രഹാം, സി.ഐ യു. പ്രേമന്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലിസ് സുരക്ഷ ഏര്‍പ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."