HOME
DETAILS
MAL
ഹര്‍ത്താലില്‍ കുടുങ്ങിയ രോഗികള്‍ക്ക് ഭക്ഷണം നല്കി എസ്.എന്‍.ഡി.പി
backup
July 30 2017 | 20:07 PM
കൊടുങ്ങല്ലൂര്‍: എസ്.എന്‍.ഡി.പി കൊടുങ്ങല്ലൂര്‍ കൊട്ടിക്കല്‍ ശാഖയാണ് താലൂക്ക് ഗവ.ആശുപത്രിയിലെ രോഗികള്‍ക്ക് ഉച്ചയൂണ് വിളമ്പിയത്. എല്ലാ ഞായറാഴ്ച്ചകളിലും ' ഒരില ഊണ് ' പദ്ധതിയുടെ ഭാഗമായി ഇവര്‍ താലൂക്കാശുപത്രിയില്‍ ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്. ഹര്‍ത്താല്‍ ദിനത്തില്‍ ഇവരുടെ സേവനം രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഏറെ ആശ്വാസമായി.
മുന്നൂറോളം വരുന്ന രോഗികള്‍ക്ക് എസ്.എന്‍.ഡി.പി പ്രവര്‍ത്തകര്‍ ഉച്ചഭക്ഷണം നല്കി. ശാഖാ പ്രസിഡന്റ് സുനില്‍ ചേപ്പുള്ളി, സെക്രട്ടറി സുരേഷ്വാലിപ്പറമ്പില്, രമേഷ് പഴൂപ്പറമ്പില്‍, ഷീബ സുദര്ശനന് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."