പ്രളയത്തില്‍ തകര്‍ന്ന കുറ്റ്യാടി വലിയകനാല് പുനര്‍നിര്‍മാണം ആരംഭിച്ചു
നാദാപുരം: കഴിഞ്ഞ വര്‍ഷത്തെ കനത്ത മഴയുടെ ഭാഗമായുണ്ടായ കുത്തൊഴുക്കില്‍ തകര്‍ന്ന കുറ്റ്യാടി വലിയകനാലിന്റെ എളയടം ഭാഗത്തെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ചു.
കനാല്‍ തകര്‍ന്ന് പരിസരത്തെ വീടുകളില്‍ നിന്നുള്ള ആളുകളെ മാറ്റിപ്പാര്‍പ്പിക്കേണ്ടി വന്നിരുന്നു. വേനലില്‍ നാട്ടുകാരുടെ ഏക ആശ്രയമായ കനാല്‍ തകര്‍ന്നു കിടക്കുന്നത് ഏറെ ആശങ്കയുളവാക്കിയിരുന്നു. ഇതിന് പരിഹാരമുണ്ടാക്കിയാണ് ജലസേചന വകുപ്പിന്റെ നേതൃത്വത്തില്‍ 22 ലക്ഷം രൂപ ചിലവില്‍ നിര്‍മ്മാണ പ്രവൃത്തി ആരംഭിച്ചത്.
ജനുവരിയില്‍ കനാല്‍ തുറക്കുമ്പോഴേക്കും പ്രവൃത്തി പൂര്‍ത്തീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
പ്രവൃത്തി നാദാപുരം ഗ്രാമപഞ്ചായത്ത് മെംബര്‍ അഡ്വ. കെ.എം രഘുനാഥ്, പുറമേരി ഗ്രാമപഞ്ചായത്ത് മെംബര്‍ അബ്ദുല്‍ സലാം, ജലസേചന വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്മാര്, എന്നിവരുടെ നേതൃത്വത്തില്‍ വിലയിരുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."