സോണിയയോട് നന്ദി പറഞ്ഞ് ഉദ്ധവ്
മുംബൈ: മഹാസഖ്യത്തിന്റെ മുഖ്യമന്ത്രിയാവാന്‍ നിര്‍ദേശിച്ചതില്‍ നന്ദി പറഞ്ഞത് ഉദ്ധവ് താക്കറെ. സംസ്ഥാനത്തെ നയിക്കാനാവുമെന്ന് ഒരിക്കലും സ്വപ്നം പോലും കണ്ടിരുന്നില്ല. സോണിയ ഗാന്ധിക്കും മറ്റുള്ളവര്‍ക്കും നന്ദി അറിയിക്കുകയാണ്. പരസ്പരമുള്ള വിശ്വാസം സംരക്ഷിച്ച് രാജ്യത്തെ പുതിയ ദിശയിലേക്ക് നാം നയിക്കാന്‍ പോവുകയാണെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു. മഹാസഖ്യത്തിന്റെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹിന്ദുത്വആദര്‍ശം കളവിന്റെ മേല്‍ കെട്ടിപ്പൊക്കിയതല്ല. ഡല്‍ഹിയിലിരിക്കുന്ന ജനങ്ങളെക്കാള്‍ തനിക്ക് പ്രധാനപ്പെട്ടത് കര്‍ഷകരും മഹാരാഷ്ട്രയിലെ ജനതയുമാണ്. നിങ്ങള്‍ നല്‍കിയ ഉത്തരവാദിത്വം സ്വീകരിക്കുകയാണ്. ഇന്ന് സംഭവിച്ചതാണ് യഥാര്‍ഥത്തില്‍ ജനാധിപത്യം. സംസ്ഥാനത്തെ കര്‍ഷകരുടെ കണ്ണീര്‍ നാം ഒരുമിച്ച് തുടച്ചുനീക്കും. ദേവേന്ദ്ര ഫഡ്‌നാവിസ് ഉയര്‍ത്തിയ മുഴുവന്‍ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കാന്‍ തയാറാണ്. ഒന്നും ഭയക്കുന്നില്ല. കളവ് ഹിന്ദുത്വയുടെ ഭാഗമല്ല. നിങ്ങള്‍ക്ക് ആവശ്യമുള്ളപ്പോള്‍ ഞങ്ങളെ ആശ്ലേഷിക്കൂ. ആവശ്യമായിവരുമ്പോള്‍ ഞങ്ങളെ ഒഴിവാക്കൂവെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു. താക്കറെ കുടുംബത്തില്‍നിന്ന് മുഖ്യമന്ത്രിയാവുന്ന ആദ്യത്തെയാളാണ് ഉദ്ധവ് താക്കറെ. ശിവസേന സ്ഥാപകന്‍ ബാല്‍താക്കറെയുടെ മൂന്നാമത്തെ മകനാണ് ഉദ്ധവ് താക്കറെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."