റോഡിന്റെ ശോചനീയാവസ്ഥ:നില്‍പ്പുസമരവുമായി യുവാക്കള്‍
നാദാപുരം: പൊട്ടിപ്പൊളിഞ്ഞ റോഡിന്റെ ശോചനീയാവസ്ഥയയ്ക്കെതിരേ യുവാക്കളുടെ നില്‍പ്പുസമരം. ചാലപ്പുറം-ചേറ്റുവെട്ടി റോഡ് പുനരുദ്ധരിക്കണമെന്നാവശ്യപ്പെട്ടാണ് യുവാക്കള്‍ വ്യത്യസ്ത സമരമാര്‍ഗവുമായി രംഗത്തുവന്നത്. രാവിലെ പത്തിനു തുടങ്ങിയ നില്‍പ്പുസമരം വൈകിട്ടോടെയാണ് സമാപിച്ചത്.
ചാലപ്പുറം, വെള്ളൂര്‍ ഭാഗങ്ങളില്‍ നിന്നു ആളുകള്‍ നാദാപുരം ടൗണിനെ ബന്ധിപ്പിക്കുന്ന റോഡാണിത്. അഞ്ചു കിലോമീറ്റര്‍ ദൂരത്തില്‍ പുറമേരി-വെള്ളൂര്‍ റോഡുമായി ബന്ധിപ്പിക്കുന്ന റോഡ് വര്‍ഷങ്ങളായി തകര്‍ന്നുകിടക്കുകയാണ്. വന്‍ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടതിനാല്‍ ഇതുവഴി വാഹനങ്ങള്‍ സര്‍വിസ് നടത്താന്‍ തയാറാകുന്നില്ല. ഇതേ തുടര്‍ന്ന് നാദാപുരത്തു പ്രവര്‍ത്തിക്കുന്ന വിദ്യാലയങ്ങളില്‍ എത്തിച്ചേരേണ്ട നിരവധി വിദ്യാര്‍ഥികളും ടൗണിനെ ആശ്രയിക്കുന്ന നാട്ടുകാരും കിലോമീറ്ററുകളോളം കാല്‍നടയായി സഞ്ചരിക്കേണ്ട അവസ്ഥയിലാണ്.
1995ലാണ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് റോഡിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. തുടക്കത്തില്‍ ബസ് സര്‍വിസ് ഉണ്ടായിരുന്നെങ്കിലും റോഡ് പൊട്ടിപ്പൊളിഞ്ഞതോടെ സര്‍വിസ് അവസാനിപ്പി ക്കുകയായിരുന്നു. റോഡിന്റെ അറ്റകുറ്റപ്പണികള്‍ ഉടന്‍ നടത്തണമെന്നും ആവശ്യമായ ഫണ്ട് അനുവദിച്ചു പുനര്‍ നിര്‍മാണം നടത്തണമെന്നുംനാട്ടുകാര് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."