റിസോര്‍ട്ട് കേന്ദ്രീകരിച്ച് അനാശാസ്യം: രണ്ടുപേര്‍ അറസ്റ്റില്‍
വൈത്തിരി: റിസോര്‍ട്ട് കേന്ദ്രീകരിച്ച് അനാശാസ്യ പ്രവര്‍ത്തനം നടത്തിയ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. റിസോര്‍ട്ട് നടത്തിപ്പുകാരനെയും, സഹായിയെയുമാണ് വൈത്തിരി പൊലിസ് അറസ്റ്റ് ചെയ്തത്.
പോക്സോ നിയമപ്രകാരമാണ് പ്രതികള്‍ക്കെതിരേ കേസെടുത്തിട്ടുള്ളത്. വൈത്തിരി കോളിചാലില് പ്രവര്‍ത്തിക്കുന്ന സ്വകാര്യ റിസോര്‍ട്ട് നടത്തിപ്പുക്കാരനായ പെരിന്തല്‍മ്മണ്ണ സ്വദേശി സുനില്‍ (ശ്രീവല്സന്-37), മായനാട് സ്വദേശി രഞ്ജിത്ത്(26) എന്നിവരാണ് പിടിയിലായത്. റിസോര്‍ട്ട് കേന്ദ്രീകരിച്ച് അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്ന പരാതിയില്‍ പൊലിസ് നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.
മാവോയിസ്റ്റ് സാന്നിധ്യമുള്ള പ്രദേശമായതിനാല്‍ ഈ ഭാഗത്തെ റിസോര്‍ട്ടുകള്‍ പൊലിസ് നിരീക്ഷണത്തിലായിരുന്നു. ഇതിനിടയിലാണ് കല്‍പ്പറ്റ ഡിവൈ.എസ്.പി പ്രിന്‍സ് എബ്രഹാം, വൈത്തിരി എസ്.ഐ ഹരിലാല്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലിസ് റെയിഡ് നടത്തിയത്.
സംഭവത്തില്‍ പ്രായപുര്‍ത്തിയാകാത്ത പെണ്‍കുട്ടി ഉള്‍പ്പെട്ടതിനാല്‍ പോക്സോ നിയമപ്രകാരമാണ് പ്രതികള്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്.
കര്‍ണ്ണാടകയില്‍ നിന്നാണ് ഇവര്‍ സ്ത്രികളെ റിസോര്‍ട്ടില്‍ എത്തിച്ച് ആവശ്യക്കാര്‍ക്ക് കൈമാറിയിരുന്നത്. പ്രതികളെ ഇന്ന് മജിസ്ട്രേറ്റ് മുന്‍പാകെ ഹാജരാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."