തളിപ്പറമ്പ് റോഡരികിലെ അനധികൃത കച്ചവടക്കാരെ ഇന്ന് ഒഴിപ്പിക്കും
തളിപ്പറമ്പ് : തളിപ്പറമ്പ് മെയിന്‍ റോഡിലെ അനധികൃത കച്ചവടങ്ങള്‍ ഇന്നു മുതല്‍ നീക്കം ചെയ്യും. നഗരസഭയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം വിളിച്ചുചേര്‍ത്ത ട്രാഫിക് റഗുലേറ്ററി യോഗത്തിലായിരുന്നു തീരുമാനമെടുത്തത്. മാര്‍ക്കറ്റ് റോഡിന്റെ പകുതിയിലേറെ ഭാഗം കൈയേറിയുള്ള കച്ചവടം ഇതുവഴിയുള്ള വാഹന ഗതാഗതത്തിനും കാല്‍നടയാത്രക്കും തടസം ഉണ്ടാക്കുന്നതായുള്ള പരാതിക്ക് ഏറെ പഴക്കമുണ്ട്. നാല്‍പ്പതിലധികം കച്ചവടക്കാരാണ് റോഡ് കൈയേറി കച്ചവടം നടത്തുന്നത്. ഗതാഗത തടസം രൂക്ഷമായതിനെ തുടര്‍ന്നു വ്യാപാരികള്‍ നഗരസഭ ഓഫിസിലേക്കു മാര്‍ച്ചു നടത്തിരുന്നു.
നഗരസഭാ കൗണ്‍സില്‍ യോഗം നേരത്തേതന്നെ അനധികൃത കച്ചവടം ഒഴിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു.ഇതിനു ശേഷം രൂപീകരിച്ച ട്രാഫിക് റഗുലേറ്ററി കമ്മിറ്റിയാണ് ഒഴിപ്പിക്കല്‍ ഇന്നു മുതല്‍ നടപ്പാക്കാന്‍ തീരുമാനമെടുത്തത്. യോഗത്തില്‍ നഗരസഭ ചെയര്മാന് അധ്യക്ഷനായി. സി.ഐ കെ.ഇ പ്രേമചന്ദ്രന്, ട്രാഫിക് എസ് .ഐ കെ സഹദേവന്, പി.ഡബ്ല്യു.ഡി എന്‍ജിനിയര്‍ പി.കെ ദിവാകരന്, ടി.ആര് ശിവന്, കെ.എസ് റിയാസ്, കെ.എം ലത്തീഫ് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."