ദുരന്തങ്ങളെ നേരിടാനുള്ള പാഠങ്ങള്‍ വിദ്യാര്‍ഥികള്‍ക്കു പകര്‍ന്നു നല്കി ഇരിങ്ങാലക്കുട ഫയര്‍ഫോഴ്സ്
ഇരിങ്ങാലക്കുട : പ്രളയത്തെ അതിജീവിച്ച കേരള ജനത ഇനിയൊരു ദുരന്തമുണ്ടായാല്‍ രക്ഷനേടുന്നതിനുള്ള തയ്യാറെടുപ്പുകള്‍ സ്വീകരിച്ചു തുടങ്ങി. ഓരോ വ്യക്തിയുടെയും നിത്യജീവിതത്തിലുണ്ടാകുന്ന അടിയന്തിര സാഹചര്യങ്ങളെ എങ്ങനെ നേരീടണം എന്നത് വിദ്യാര്‍ഥി മനസുകളില്‍ എത്തിക്കുകയാണ് ഇരിങ്ങാലക്കുട ഫയര്‍ഫോഴ്സ്. ക്രൈസ്റ്റ് കോളജിലെ എന്‍.എസ്.എസ് വളണ്ടിയേഴ്സിനാണ് ആദ്യഘട്ടമെന്ന നിലയില്‍ പ്രാഥമിക പരിശീലനം നല്‍കിയത്. ഇരിങ്ങാലക്കുട ഫയര്‍സ്റ്റേഷനില്‍ നടന്ന പരിശീലനത്തില്‍ വീട്ടിലെ ഗ്യാസ് സിലിണ്ടറിനു തീപടര്‍ന്നാല്‍ എങ്ങനെ അപായമില്ലാതെ തീ കെടുത്താം, അബോധാവസ്ഥയില്‍ രണ്ടാംനിലയിലും മറ്റും പെട്ടുപോയവരെ എങ്ങനെ രക്ഷപെടുത്താം തുടങ്ങി ഒട്ടനവധി ദുരന്തസാഹചര്യങ്ങളില്‍ രക്ഷപ്രവര്‍ത്തനത്തിന്റെ നേര്‍കാഴ്ച്ചകള്‍ വിദ്യാര്‍ഥികള്‍ക്കു പകര്‍ന്നു നല്കി.
കൂടതെ ഫയര്‍ സ്റ്റേഷന് രക്ഷപ്രവര്ത്തനങ്ങള്ക്കു് ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ വിദ്യാര്‍ഥികള്‍ക്കു പരിചയപെടുത്തികൊടുത്തു.
സ്റ്റേഷന് ഓഫീസര്‍ പി വെങ്കിട്ടരാമന്, അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ ഇ.സി നന്ദകുമാര്‍, ലീഡിംങ്ങ് ഫയര്മാന് കെ.കെ ഹനീഫ് , എന്‍.എസ്.എസ് കോഡിനേറ്റര്‍ അരുണ്‍ ബാലകൃഷ്ണന്, ജെയ്സണ്‍, ഷഹബാസ് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."