പ്രതിസന്ധി ഘട്ടങ്ങളില്‍ കേരളത്തിന്റെ സാംസ്‌കാരിക അടിത്തറ തകരുന്നു: സ്പീക്കര്‍
വടക്കാഞ്ചേരി: സാക്ഷരതയില്‍ രാജ്യത്ത് ഏറെ മുന്നില്‍ നില്‍ക്കുന്ന കേരളത്തിന്റെ സാംസ്‌കാരിക രംഗം പ്രതിസന്ധി ഘട്ടങ്ങളില്‍ വല്ലാതെ ചിതറി പോകുന്നതായി സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. ആരോഗ്യരംഗത്ത് സ്‌പെഷ്യാലിറ്റികള്‍ വര്‍ധിയ്ക്കുമ്പോള്‍ ചികിത്സ നിലവാരം കുറയുകയും സാമ്പത്തിക ചിന്തകള്‍ ഉയരുകയുമാണെന്നും സ്പീക്കര്‍ കൂട്ടിചേര്‍ത്തു. കുറാഞ്ചേരി ഇന്‍ മൈന്‍ഡില്‍ മാനസിക രോഗ നിര്‍ണ്ണയത്തില്‍ നേത്ര ചലന സ്‌കാന്‍ ഗവേഷണപദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചുകൊണ്ട് സംസാരിയ്ക്കുകയായിരുന്നു സ്പീക്കര്‍ .ചടങ്ങില്‍ അനില്‍ അക്കര എം.എല്‍.എ അധ്യക്ഷനായി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്് മേരി തോമസ്, നഗരസഭാ വൈസ് ചെയര്‍മാന്‍ എം.ആര്‍ അനൂപ് കിഷോര്‍, കൗണ്‍സിലര്‍ പി.എന്‍ ജയന്തന്‍, അര്‍ബെദീന്‍ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ഡേവിഡ് സെന്റ് ക്ലയര്‍, ജോവന്ന പാസ്‌കോ, വടക്കാഞ്ചേരി തഹസില്‍ദാര്‍ മുസ്തഫ കമാല്‍, സി.ഡി.പി.ഒ മിനി, എ.ഇ.ഒ ശോഭനകുമാരി, തിരുകൊച്ചി മെഡിക്കല്‍ കൗണ്‍സില്‍ വൈസ് പ്രസിഡന്റ് വി.ജി പ്രദീപ്കുമാര്‍, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ്് എം.ഇ സുഗതന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."