സ്വകാര്യവല്‍ക്കരിച്ചില്ലെങ്കില്‍ എയര്‍ ഇന്ത്യയുടെ പ്രവര്‍ത്തനം അവതാളത്തിലാകുമെന്ന് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ സ്വകാര്യവല്‍ക്കരിച്ചില്ലെങ്കില്‍ പ്രവര്‍ത്തനം ദുസ്സഹമാകുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പൂരി.
മാര്‍ച്ചിനുള്ളില്‍ എയര്‍ ഇന്ത്യയുടെ സ്വകാര്യവല്‍ക്കരണം പൂര്‍ത്തിയാക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന് നേരത്തെ പറഞ്ഞിരുന്നു.
തൊഴിലാളികളുടെ താല്പര്യം സംരക്ഷിച്ചായിരിക്കും എയര്‍ ഇന്ത്യയുടെ സ്വകാര്യവല്‍ക്കരണം. ഇതുമൂലം ഒരാള്‍ക്ക് പോലും തൊഴില്‍ നഷ്ടമാകില്ലെന്ന് വ്യോമയാന മന്ത്രി രാജ്യസഭയില്‍ പറഞ്ഞു.
ധനകാര്യമന്ത്രാലയത്തിന്റെ സാമ്പത്തിക സഹായം ലഭിക്കാത്തതുമൂലം സ്വകാര്യവല്‍ക്കരണമല്ലാതെ മറ്റ് വഴികളില്ലെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു. വൈകാതെ തന്നെ അതിനുവേണ്ട നടപടികള്‍ ആരംഭിക്കും. ഈ വര്‍ഷം ആഗസ്റ്റിലാണ് എയര്‍ ഇന്ത്യയെ സ്വകാര്യവത്കരിക്കുകയാണെന്നും നിരവധി ആളുകള്‍ക്ക് വാങ്ങാന്‍ താല്‍പ്പര്യമുണ്ടെന്നും കേന്ദ്ര വ്യോമയാന മന്ത്രി അറിയിച്ചത്.
എയര്‍പോര്‍ട്ട് എക്കണോമിക് റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ഭേദഗതി) ബില്‍ 2019 ആഗസ്റ്റ് 3ന് പാര്‍ലമെന്റ് പാസാക്കി. ഈ ബില്‍ പ്രകാരം രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളിലെ വാര്‍ഷിക യാത്രക്കാരുടെ എണ്ണം 35 ലക്ഷമായി ഉയര്‍ത്തും. എയര്‍ ഇന്ത്യയെ കടബാധ്യതയില്‍ നിന്നും രക്ഷപ്പെടുത്താനാണ് സ്വകാര്യവത്കരിക്കുന്നതെന്നും സിവില്‍ ഏവിയേഷന്‍ അറിയിച്ചു. എയര്‍പോര്‍ട്ട്സ് ഇക്കണോമിക് റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ ആക്റ്റ്, 2008 നേരത്തെ രാജ്യസഭയും പാസാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."