ലോഫ്ളോര്‍ ബസ് പയ്യന്നൂര്‍ വരെ നീട്ടണമെന്ന്
തൃക്കരിപ്പൂര്‍: രാവിലെയും വൈകീട്ടും തൃക്കരിപ്പൂരില്‍ എത്തി തിരിച്ച് കാഞ്ഞങ്ങാടേക്ക് പോകുന്ന കെ.എസ്.ആര്.ടി.സിയുടെ ലോ ഫ്ളോര്‍ ബസ് പയ്യന്നൂര്‍ വരെ നീട്ടണമെന്ന് ആവശ്യം ഉയരുന്നു.
രാവിലെ ഏഴുമണിയോടെ തൃക്കരിപ്പൂരില്‍ എത്തുന്ന ബസ് പിന്നീട് തിരിച്ച് കാഞ്ഞങ്ങാടേക്ക് പുറപ്പെടും. ഇതേ രീതിയിലാണ് വൈകീട്ടും സംഭവിക്കുന്നത്.
എന്നാല്‍ തൃക്കരിപ്പൂരില്‍ നിന്ന് തങ്കയം ബൈപ്പാസ് വഴി പയ്യന്നൂരിലേക്ക് ബസ് നീട്ടുകയാണെങ്കില്‍ പയ്യന്നൂരിലേക്കുള്ള യത്രക്കാര്‍ക്ക് ഇത് ഏറെ ഗുണകരമാകും.
കൂടാതെ പയ്യന്നൂരില്‍ നിന്ന് തിരിച്ച് ബൈപ്പാസ് വഴി തന്നെ തൃക്കരിപ്പൂരിലെത്തി കാഞ്ഞങ്ങാടേക്ക് സര്‍വീസ് നടത്തുകയാണെങ്കില്‍ പയ്യന്നൂര്‍ അടക്കമുള്ള മേഖലയിലുള്ള യാത്രക്കാര്‍ക്ക് ഏറെ ഗുണം ചെയ്യും.
തൃക്കരിപ്പൂരില്‍ എത്തുന്ന രണ്ടു സര്‍വീസും പരീക്ഷണാടിസ്ഥാനത്തില്‍ സര്‍വീസ് നടത്തണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."