HOME
DETAILS
MAL
ഹജ്ജ്, ഉംറ ഫോറെക്സ് പ്ലസ് കാര്‍ഡുമായി എച്ച്.ഡി.എഫ്.സി
backup
July 30 2017 | 23:07 PM
കോഴിക്കോട്: ഹജ്ജ്, ഉംറ തീര്‍ഥാടകരുടേയും ബിസിനസുകാരുടേയും, ഉപഭോക്താക്കളുടേയും പണം ഇടപാടുകള്‍ സുഗമമാക്കുന്നതിന് എച്ച്.ഡി.എഫ്.സി ഫോറെക്സ് പ്ലസ് കാര്‍ഡ് അവതരിപ്പിച്ചു. വിദേശ വിനിമയ ഇടപാടുകള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി 20 കറന്‍സികളിലുള്ള വിദേശ നാണയങ്ങളും എച്ച്.ഡി.എഫ്.സി ലഭ്യമാക്കും.
ഹജ്ജ് - ഉംറ യാത്രാ വേളകളില്‍ സഊദി റിയാല്‍ കൊണ്ടുനടക്കുന്നത് ഒഴിവാക്കുകയാണ് ഫോറെക്സ് പ്ലസ് കാര്‍ഡിന്റെ ഉദ്ദേശ്യം. എ.ടി.എമ്മുകളില്‍ നിന്ന് പ്രസ്തുത കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിക്കുകയും ചെയ്യാം. ഫോറെക്സ് പ്ലസ് കാര്‍ഡ് ഉപയോഗിക്കുന്ന തീര്‍ഥാടകര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങളും ഉപഹാരങ്ങളും ലഭ്യമാക്കാന്‍ എച്ച്.ഡി.എഫ്.സി വ്യാപാരികളുമായി പങ്കാളിത്തത്തിലേര്‍പ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."