ഇന്ത്യ വെസ്റ്റിന്‍ഡീസ് ടി20 ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു
തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഡിസംബര്‍ എട്ടിന് നടക്കുന്ന ഇന്ത്യ വെസ്റ്റിന്‍ഡീസ് ടി20 ക്രിക്കറ്റ് മത്സരത്തിന്റെ ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു. ചലച്ചിത്ര താരം മമ്മൂട്ടി ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പന ഉദ്ഘാടനം ചെയ്തു. അഡ്വ. വി.കെ പ്രശാന്ത് എം.എല്‍.എ, ബി.സി.സി.ഐ ജോയിന്റ് സെക്രട്ടറി ജയേഷ് ജോര്‍ജ്, സെക്രട്ടറി ശ്രീജിത്ത് വി.നായര്‍, ടി20 ജനറല്‍ കണ്‍വീനര്‍ സജന്‍ കെ.വര്‍ഗീസ്, സഞ്ജു സാംസണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ടിക്കറ്റ് ബുക്കിങ്ങിനായുള്ള ലിങ്ക് കെ.സി.എ വെബ്‌സൈറ്റില്‍ ലഭിക്കും. കെ.സി.എയുടെ ടിക്കറ്റിങ് പാര്‍ട്ണര്‍ പേ.ടി.എം ആണ്.
പേ.ടി.എം ആപ്പ്, പേടി.എം ഇന്‍സൈഡര്‍, പേടി.എം വെബ്‌സൈറ്റ് (ംംം.ശിശെറലൃ.ശി, ുമ്യാേ.രീാ, സലൃമഹമരൃശരസലമേീെരെശമശേീി.രീാ) എന്നിവ വഴി ടിക്കറ്റുകള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം. അപ്പര്‍ ടയര്‍ ടിക്കറ്റുകള്‍ക്ക് 1000 രൂപയും ലോവര്‍ടയര്‍ ടിക്കറ്റുകള്‍ക്ക് 2000 രൂപയും സ്‌പെഷ്യല്‍ ചെയര്‍ ടിക്കറ്റുകള്‍ക്ക് 3000 രൂപയും എക്‌സിക്യൂട്ടീവ് പവലിയനില്‍ (ഭക്ഷണമുള്‍പ്പടെ) 5000 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ജി.എസ്.ടിയും കേരള പ്രളയ സെസും ഉള്‍പ്പടെയാണ് ഈ തുക. ഒരാള്‍ക്ക് ഒരു ഇ-മെയില്‍ ഐഡിയില്‍ നിന്നും ഒരു മൊബൈല്‍ നമ്പറില്‍ നിന്നും ആറ് ടിക്കറ്റുകള്‍ വരെ ബുക്ക്‌ചെയ്യാം.
സ്റ്റേഡിയത്തില്‍ പ്രവേശിക്കുന്നതിനായി ഏതെങ്കിലും ഫോട്ടോ പതിച്ച ഐ.ഡി കാര്‍ഡും പരിശോധനയ്ക്ക് വിധേയമാക്കണം. വിദ്യാര്‍ഥികള്‍ക്കായി 500 രൂപ നിരക്കില്‍ ടിക്കറ്റുകള്‍ ലഭ്യമാകും. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ സ്റ്റുഡന്റ് ഐ.ഡി കാര്‍ഡ് നല്‍കുകയും ഇതേ ഐ.ഡി സ്റ്റേഡിയത്തിലെ പ്രവേശന കവാടത്തില്‍ പരിശോധനയ്ക്ക് വിധേയമാക്കുകയും വേണം.

Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."