HOME
DETAILS
MAL
പ്രതിഷേധച്ചൂടില്‍ നിയമസഭ നാലാം ദിവസവും പിരിഞ്ഞു; പ്രതിപക്ഷം സത്യഗ്രഹത്തിനിറങ്ങുന്നു
backup
December 03 2018 | 03:12 AM
തിരുവനന്തപുരം: നിയമസഭാ സമ്മേളനം പുനരാരംഭിച്ചു. പ്രതിപക്ഷം ഇന്നും പ്രതിഷേധവുമായി രംഗത്തിറങ്ങി. സ്പീക്കറുടെ ഡയസിനു ചുറ്റും മുദ്രാവാക്യം വിളിക്കുകയാണ് പ്രതിപക്ഷം. മൂന്ന് യു.ഡി.എഫ് അംഗങ്ങള്‍ സത്യഗ്രഹത്തിനിറങ്ങാന് തീരുമാനിച്ചു. നിയസഭാകവാടത്തിലാണ് സത്യഗ്രഹം. വി. എസ് ശിവകുമാര്‍, പാറക്കല്‍ അബ്ദുല്ല, ഡോ. എന്‍ ജയരാജ് എന്നിവരാണ് സമരത്തില്‍
ശബരിമല പ്രശ്നത്തില്‍ സര്‍ക്കാര്‍ നിലപാട് മാറ്റാത്ത സാഹചര്യത്തിലാണ് പ്രതിപക്ഷം സഭ സ്തംഭിപ്പിക്കാന്‍ തീരുമാനിച്ചത്. രാവിലെ സഭ ചേരുന്നതിന് മുന്‍പ് യു.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേര്‍ന്നിരുന്നു. തുടര്‍ച്ചയായി ഒരേ വിഷയം ഉന്നയിക്കുന്നതിനാല്‍ സ്പീക്കര്‍ പ്രതിപക്ഷ ആവശ്യം അംഗീകരിച്ചിരുന്നില്ല. ഇതില്‍ പ്രതിഷേധിച്ച് പ്രതിക്ഷം സ്പീക്കര്‍ക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."