HOME
DETAILS

അക്രമങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് സി.പി.എമ്മും ബി.ജെ.പിയും; ഓഗസ്റ്റ് 6 ന് സര്‍വ്വകക്ഷിയോഗം

  
backup
July 31 2017 | 06:07 AM

%e0%b4%85%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%86%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%95%e0%b5%8d

തിരുവനന്തപുരം: തലസ്ഥാനത്തെ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ചേര്‍ന്ന ബി.ജെ.പി- സി.പി.എം ചര്‍ച്ച അവസാനിച്ചു. അക്രമ സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് ചര്‍ച്ചയില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ഏതെങ്കിലും സംഭവങ്ങളുടെ പേരില്‍ പാര്‍ട്ടി ഓഫിസുകളോ സംഘടനാ ഓഫിസുകളോ ആക്രമിക്കാൻ പാടില്ല. തിരുവനന്തപുരത്ത് അത്യന്തം നിര്‍ഭാഗ്യകരമായ സംഭവങ്ങളാണ് നടന്നത്. അതില്‍ അപലപിക്കുന്നുവെന്നും മുഖ്യമന്ത്രി അറിയിച്ചു.

രാഷ്ട്രീയ സംഘര്‍ഷം പടരാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്ന് സി.പി.എമ്മും ബി.ജെ.പിയും ഉറപ്പുനല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.ഇതിനായി ഇരു കൂട്ടരും അണികളെ ബോധവല്‍ക്കരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും യോഗത്തില്‍ തീരുമാനിച്ചു.

തിരുവനന്തപുരത്ത് ഉണ്ടായ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് ആറാം തിയതി വൈകിട്ട് മൂന്നു മണിക്ക് സര്‍വകക്ഷി യോഗം ചേരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.സംഘര്‍ഷസാധ്യത നിലനില്‍ക്കുന്ന കണ്ണൂരിലും കോട്ടയത്തും തിരുവനന്തപുരത്തും ബി.ജെ.പി -സി.പി.എം ഉഭയകക്ഷി ചര്‍ച്ച നടത്താനും സമാധാനചര്‍ച്ചയില്‍ തീരുമാനമായി.

അതേസമയം സമാധാനചര്‍ച്ചയില്‍ നിന്ന് മാധ്യമപ്രവര്‍ത്തകരെ പുറത്താക്കിയ നടപടിയില്‍ പ്രതികരിക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല.

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, ആര്‍.എസ്എസ് പ്രാന്ത കാര്യവാഹക് ഗോപാലന്‍കുട്ടി മാസ്റ്റര്‍, ഒ. രാജഗോപാല്‍ എം.എല്‍.എ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വകാര്യ ബസുകളുടെ ദൂരപരിധി :സര്‍ക്കാര്‍ അപ്പീല്‍ സമര്‍പ്പിക്കും

Kerala
  •  a month ago
No Image

സംസ്ഥാന സ്‌കൂള്‍ കായികമേള: തിരുവനന്തപുരം ഓവറോള്‍ ചാംപ്യന്‍മാര്‍, അത്‌ലറ്റിക്‌സില്‍ കന്നിക്കീരീടം നേടി മലപ്പുറം

Kerala
  •  a month ago
No Image

പത്തനംതിട്ടയില്‍ 5 വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ രണ്ടാനച്ഛന് വധശിക്ഷ

Kerala
  •  a month ago
No Image

ഡോ. വന്ദന ദാസ് കേസ്: സന്ദീപിന്റെ മാനസിക നില പരിശോധിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ്

Kerala
  •  a month ago
No Image

'ഭര്‍തൃവീട്ടില്‍ സംഭവിക്കുന്ന എല്ലാ പീഡനങ്ങളും ക്രൂരതയല്ല' ; നവവധു ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവിനെയും വീട്ടുകാരെയും കുറ്റവിമുക്തരാക്കി കോടതി

National
  •  a month ago
No Image

ഉപതെരഞ്ഞെടുപ്പ്: മലപ്പുറം ജില്ലയിലെ 3 നിയോജക മണ്ഡലങ്ങളില്‍ പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബാധകം

Kerala
  •  a month ago
No Image

ശബരിമലയില്‍ ഒരേ സമയം പതിനാറായിരത്തോളം വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ്  സൗകര്യം; നിലയ്ക്കലില്‍ ഫാസ്റ്റ് ടാഗ് സൗകര്യം

Kerala
  •  a month ago
No Image

വഖഫ് പരാമര്‍ശത്തെ കുറിച്ച് ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകനെ മുറിയില്‍ വിളിച്ചു വരുത്തി ഭീഷണിപ്പെടുത്തി സുരേഷ് ഗോപി 

Kerala
  •  a month ago
No Image

ബുര്‍ഖ നിരോധിക്കാന്‍ സ്വിറ്റ്‌സര്‍ലന്‍ഡും; നിരോധനം; നടപടി ദേശീയ സുരക്ഷ ചൂണ്ടിക്കാട്ടി,  2025 മുതല്‍ നിരോധനം നടപ്പാക്കും 

International
  •  a month ago
No Image

പി.പി ദിവ്യ പൊലിസ് സ്റ്റേഷനില്‍ ഹാജരായി; മിണ്ടാതെ മടക്കം

Kerala
  •  a month ago