HOME
DETAILS
MAL
ക്ലാസിലിരുന്ന് ഉറങ്ങുന്ന അധ്യാപകന്റെ ഫോട്ടോയെടുത്ത വിദ്യാര്‍ഥിക്ക് പൊലിസ് മര്‍ദ്ദനം
backup
July 31 2017 | 08:07 AM
ഹൈദരാബാദ്: ക്ലാസില്‍ ഡ്യൂട്ടിക്കിടെ ഉറങ്ങുകയായിരുന്ന അധ്യാപകന്റെ ഫോട്ടോയെടുത്ത് വിദ്യാഭ്യാസ വകുപ്പിന് അയച്ചുകൊടുത്ത വിദ്യാര്‍ഥിക്ക് പൊലിസിന്റെ മര്‍ദ്ദനം. ഹൈദരാബാദിലെ ഒരു സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ് അധ്യാപകന് കസേരയില്‍ ചാരിയിരുന്ന് സുഖനിദ്രയിലേര്പ്പെട്ടതിന്റെ ഫോട്ടോ ജില്ലാ വിദ്യാഭ്യാസ വകുപ്പിന് അയച്ചു കൊടുത്തത്.
ഇതോടെ അധ്യാപകന് സസ്പെന്ഷന് ലഭിച്ചു. ഇതിനു പിന്നാലെയാണ് പൊലിസ് ഉദ്യോഗസ്ഥര്‍ സ്കൂളിലെത്തി വിദ്യാര്‍ഥിയെ പിടിച്ചുകൊണ്ടുപോയി മര്‍ദിച്ചത്. ഗ്രൗണ്ടിലെ പോസ്റ്റില്‍ കെട്ടിയിട്ട വിദ്യാര്‍ഥിയെ വടിയെടുത്ത് അടിക്കുകയായിരുന്നു. എന്നാല്‍ വിദ്യാര്‍ഥി മദ്യപിച്ചെന്നാരോപിച്ചാണ് അടിച്ചതെന്നാണ് പൊലിസ് പറയുന്നത്. എന്നാല്‍ വിദ്യാര്‍ഥിക്കെതിരേ പകപോക്കല്‍ നടപടിയാണെന്നാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."