മറ്റാര്‍ക്കും മനസുവന്നില്ല: കലോത്സവ വേദിയില്‍ ഷഹലയെ ഓര്‍ത്തത് ഉണ്ണിത്താന്‍ മാത്രം
കാഞ്ഞങ്ങാട്: വയനാട് സര്‍വജന സ്‌കൂളില്‍ പാമ്പു കടിയേറ്റ് മരിച്ച് കേരളത്തിന്റെ നൊമ്പരമായി മാറിയ ഷഹലയെ കലോത്സവത്തിന്റെ ഉദ്ഘാടന വേദിയില്‍ ഓര്‍ത്തത് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി മാത്രം. വേദിയിലെ മുഖ്യപ്രഭാഷണത്തിലാണ് വേദിയിലെ പ്രമുഖരെ അഭിസംബോധന ചെയ്ത ശേഷം ഷെഹലയെയും, കായിക മേളയില്‍ തലയില്‍ ഹാമ്മര്‍ വീണ് മരിച്ച അഫീല്‍ ജോണ്‍സണും ഉണ്ണിത്താന്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്.
കളിക്കുന്നതിനിടെ തലയില്‍ പട്ടിക കഷ്ണം വീണ് മരണപ്പെട്ട വിദ്യാര്‍ഥി നവനീതിനും അദ്ദേഹം ആദരാഞ്ജലികളര്‍പ്പിച്ചു. ഉണ്ണിത്താന്റെ വികാരനിര്‍ഭരമായ പ്രസംഗം കേട്ട് സദസും ഒരു നിമിഷം നിശബ്ദമായി. വൈലോപ്പിള്ളിയുടെ കവിത ആലപിച്ചാണ് ഉണ്ണിത്താന്‍ തന്റെ പ്രസംഗം അവസാനിപ്പിച്ചത്.
സ്വാഗതഗാനവും, പ്രാര്‍ഥനയ്ക്കും ശേഷം നടന്ന സ്വാഗതപ്രസംഗത്തിലും അധ്യക്ഷ പ്രസംഗത്തിലും, ഉദ്ഘാടന പ്രസംഗത്തിലുമൊന്നും ഷഹലയെയും അഫീലിനെയും ആരും പരാമര്‍ശിച്ചില്ല. പ്രൗഢമായ സദസില്‍ ഒരു മിനുട്ട് പോലും ആദരാഞ്ജലി അര്‍പ്പിക്കാന്‍ സംഘാടകര്‍ തയാറാകാത്തതിലും ചെറിയ രീതിയില്‍ പ്രതിഷേധമുണ്ടായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."