തെരുവുനായ വന്ധ്യംകരണം: അഞ്ച് തദ്ദേശ സ്ഥാപനങ്ങളില്‍ എ.ബി.സി പദ്ധതി നടപ്പാക്കും
കാക്കനാട്: തെരുവുനായ്ക്കളുടെ വന്ധ്യംകരണത്തിനുള്ള അനിമല്‍ ബെര്‍ത്ത് കണ്ടോള്(എ.ബി.സി.) പദ്ധതി അഞ്ച് തദ്ദേശ സ്ഥാപനങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുന്നു. പെരുമ്പാവൂര്‍, മൂവാറ്റുപുഴ, തൃപ്പൂണിത്തുറ, നോര്‍ത്ത് പറവൂര്‍ എന്നിവിടങ്ങളിലാണ് നിലവില്‍ പദ്ധതി നടക്കുന്നത്.
ആലുവ വെറ്റിനറി ആശുപത്രികള്‍ കേന്ദ്രീകരിച്ചാണിത്. ഈ പദ്ധതി തിരുമാറാടി, മുളന്തുരുത്തി, പുത്തന്‍വേലിക്കര, കവളങ്ങാട്, കുന്നുകര എന്നീ പഞ്ചായത്തു പ്രദേശങ്ങള്‍ കൂടി ഉള്‍പ്പടുത്താന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശാ സനിലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.
പദ്ധതി വിപുലമാക്കാന്‍ ഒരുകോടി അറുപതുലക്ഷം രൂപയാണ് വകയിരുത്തിയിട്ടുളളത്. തെരുവുനായ്ക്കളെ പിടികൂടി വന്ധ്യംകരണം നടത്തിയ ശേഷം തിരികെ വിടുന്നതാണ് എ.ബി.സി പദ്ധതി. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ്. പ്രസിഡന്റ് അബ്ദുള്‍ മുത്തലിബ്, സെക്രട്ടറി കെ.കെ. അബ്ദുല്‍ റഷീദ്, മൃഗ സംരക്ഷണ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ജയചന്ദ്ര കമ്മത്ത്, കുടുംബശ്രീ ജില്ലാ മിഷന് കോ ഓര്‍ഡിനേറ്റര്‍ ടാനി തോമസ്, വിവിധ തദ്ദേശ സ്ഥാപന മേധാവികള്‍, സെക്രട്ടറിമാര്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."