HOME
DETAILS

'നാഗിൻ ഡാൻസി'നു ശേഷം ടൈംഔട്ട് സെലിബ്രഷനുമായി ശ്രീലങ്ക

  
Ashraf
March 11 2024 | 07:03 AM

sri lanka won the match against bangladesh

ധാക്ക:  കഴിഞ്ഞ ലോകകപ്പ് ക്രിക്കറ്റിലെ വിവാദ 'ടൈംഡ് ഔട്ട്' വീണ്ടും ഓർമിപ്പിച്ച്  ശ്രീലങ്ക ബംഗ്ലാദേശ് മത്സരം. ഏഷ്യകപ്പിലെ നാഗിൻ ഡാൻസ് സെലിബ്രേഷനുശേഷം ബംഗ്ലാദേശ്-ശ്രീലങ്ക മത്സരങ്ങൾ വലിയ ആവേശത്തോടെയാണ് ആരാധകർ കേണുന്നത്. ഇന്ത്യയിൽ നടന്ന ഏകദിന ലോകകപ്പിനിടെയാണ് ശ്രീലങ്കൻ ബാറ്റർ എയ്ഞ്ചലോ മാത്യൂസ് വിവാദമായ ടൈം ഔട്ടിലൂടെ പുറത്തായത്. അതിനോ ശേഷം ആദ്യമായാണ് ഇരുടീമുകളും പരമ്പര കളിക്കുന്നത്. ബംഗ്ലാദേശിനെതിരെ ധാക്കയിൽ നടന്ന  ട്വന്റി 20 പരമ്പര സ്വന്തമാക്കിയ ശേഷമാണ് ടീം അംഗങ്ങൾ ഒന്നിച്ച് ടൈംഔട്ട് സെലിബ്രേഷൻ നടത്തി വിവാദ മത്സരത്തെ വീണ്ടും ഓർമ്മിപ്പിച്ചത്.

മത്സരത്തിനിടെ വിക്കറ്റ് ലഭിച്ചപ്പോൾ ബംഗ്ലാദേശ് ബൗളർ ഷരീഫുൽ ഇസ്ലാമാണ് ടൈം ഔട്ട് ആഘോഷം വീണ്ടും ഓർമ്മപ്പെടുത്തിയത്. ഇത് ലങ്കൻ താരങ്ങളിൽ പ്രകോപനമുണ്ടാക്കി. ഇതോടെ മറുപടിയുമായി ലങ്കൻ താരങ്ങൾ എത്തി.ട്രോഫിയുമായി ഫോട്ടോക്ക് പോസ് ചെയ്യുമ്പോൾ താരങ്ങൾ ടൈംഔട്ട് ആംഗ്യങ്ങൾ വീണ്ടും കാണിച്ചു. പരമ്പരയിൽ ഒരു മത്സരം മാത്രം ജയിച്ച കടുവകൾക്കെതിരെ 2-1 നാണ് ശ്രീലങ്ക സീരീസ് വിജയം സ്വന്തമാക്കിയത്.

2023 നവംബറിൽ ഡൽഹിയിൽ നടന്ന മത്സരത്തിനിടെയാണ് വെറ്ററൻ താരം എയ്ഞ്ചലോ മാത്യൂസിന്റെ വിവാദ പുറത്താകലുണ്ടായത്. ഹെൽമറ്റ് സ്ട്രാപ്പിന്റെ തകരാർ കാരണം മാത്യൂസ് ക്രീസിലെത്താൻ വൈകി. ഇതോടെ ബംഗ്ലാദേശ് ക്യാപ്റ്റൻ ഷാക്കിബ് അൽഹസൻ ടൈം ഔട്ട് വഴിയുള്ള പുറത്താക്കലിനായി അപ്പീൽ ചെയ്തു. മൂന്നാം അമ്പയറുമായി കൂടി ആലോചിച്ച് ഓൺഫീൽഡ് അമ്പയർ ഔട്ട് വിധിച്ചു. ഗോൾഡൻ ഡക്കുമായി മാത്യൂസ് കൂടാരം കയറി. ഫീൽഡിലും പറത്തും ഇതൊരു വിവാദ അന്തരീക്ഷമുണ്ടാക്കി. കളിക്കുശേഷം ഹസ്‌തദാനം പോലും നൽകാതെയാണ് അന്ന് ടീമുകൾ മടങ്ങിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശുഭാംശു ശുക്ലയുടെ മടക്കയാത്ര; ആക്സിയം 4 സംഘം ജൂലൈ 14-ന് ഭൂമിയിലേക്ക്

International
  •  6 days ago
No Image

‘അവൻ റയലിനൊപ്പം തുടങ്ങിയിട്ടേയുള്ളൂ, സമയം നൽകൂ’; സാബിയ്ക്ക് പിന്തുണയുമായി പിസ്ജി കോച്ച് ലൂയിസ് എൻറിക്വ

International
  •  6 days ago
No Image

'രാജീവ് ചന്ദ്രശേഖറിനോട് വല്ലതും പറയാനുണ്ടെങ്കില്‍ നേരിട്ട് പറയാനുള്ള ആര്‍ജവം കാണിക്കണം'; വി മുരളീധരന് മറുപടിയുമായി സന്ദീപ് വാര്യര്‍

Kerala
  •  6 days ago
No Image

കേരള സർവകലാശാലയിൽ ഭരണപ്രതിസന്ധി കൂടുതൽ സങ്കീർണം: രജിസ്ട്രാർ കെ.എസ്. അനിൽകുമാറിനെതിരെ വൈസ് ചാൻസലറുടെ കർശന നടപടി 

Kerala
  •  6 days ago
No Image

ചായക്കൊപ്പം ഈ പലഹാരങ്ങൾ കഴിക്കരുത്; ഡോക്ടർമാർ നൽകുന്ന മുന്നറിയിപ്പുകൾ

Food
  •  6 days ago
No Image

തലശ്ശേരി ഖദീജ വധക്കേസ്; പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം തടവ്

Kerala
  •  6 days ago
No Image

മലപ്പുറത്ത് പുതിയ നിപ കേസുകളില്ല: നിയന്ത്രണങ്ങൾ പിൻവലിച്ചു;  മങ്കട, കുറുവ പഞ്ചായത്തുകളിലെ കണ്ടൈൻമെന്റ് സോണുകളും നീക്കി

Kerala
  •  6 days ago
No Image

പുതുക്കിയ കീം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു; ഒന്നാം റാങ്കിൽ മാറ്റം, കേരള സിലബസ് വിദ്യാർത്ഥികൾ പിന്നിൽ

Kerala
  •  6 days ago
No Image

ഗുജറാത്തിൽ 4 വർഷത്തിനിടെ തകർന്നത് 16 പാലങ്ങൾ; കോൺഗ്രസ് പ്രതിഷേധം ശക്തമാക്കി

National
  •  6 days ago
No Image

പ്രളയബാധിതർക്ക് സാമ്പത്തിക സഹായം അനുവദിച്ചു കേന്ദ്രം: വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിത പ്രദേശങ്ങൾക്ക് 153.20 കോടി രൂപ 

National
  •  6 days ago