HOME
DETAILS
MAL
ഇതാണ് മൈന്‍ ഡിറ്റക്ടര്‍
backup
November 28 2019 | 18:11 PM
പത്തു സീറ്റുള്ള ബി.എസ് 4 വെഹിക്കിള്‍ ആണ് മൈന്‍ ഡിറ്റക്ടര്‍. ഇതിന്റെ എന്ജിന് കപ്പാസിറ്റി 6,000 സി.സിയാണ്. കുഴിബോംബുകള്‍ കണ്ടെത്താനുള്ള സെന്‍സറുകളും സ്കാനറുമുള്പ്പെടെ ആധുനിക സംവിധാനങ്ങള്‍ ഇതിലുണ്ട്. ഏത് പ്രതികൂല സാഹചര്യങ്ങളെയും നേരിടാന്‍ ശേഷിയുള്ള വാഹനത്തിന് 150 ലിറ്റര്‍ ഇന്ധന ശേഷിയുണ്ട്. 42 മില്ലി മീറ്റര്‍ കനമുള്ള ബുള്ളറ്റ് പ്രൂഫ് ഗ്ലാസുകൊണ്ട് നിര്‍മിച്ച വിന്‍ഡോകള്‍, ശത്രുക്കളെ തുരത്താന്‍ പത്ത് ഫയറിങ് പോയിന്റുകള്‍, നിരീക്ഷണത്തിന് അത്യാധുനിക കാമറകള്‍, തെര്‍മല്‍ ഇമേജിങ് കാമറ സംവിധാനം, വയര്‍ലസ് ഉള്‍പ്പെടെയുള്ള അത്യാധുനിക വാര്‍ത്താവിനിമയ സൗകര്യം എന്നിവ ഇതില്‍ ഒരുക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."