HOME
DETAILS
MAL
മുഖ്യമന്ത്രിക്കെതിരേയും നിയമനടപടി സ്വീകരിക്കണം: വി.ഡി സതീശന്
backup
November 28 2019 | 19:11 PM
കൊച്ചി: 2016-2018 കാലഘട്ടത്തില്‍ കണ്ണൂര്‍ അന്താരാഷ്ട്രാ വിമാനത്താവളത്തില്‍ (കിയാല്‍) സി.ആന്‍ഡ് എ.ജിയുടെ ഓഡിറ്റ് നിഷേധിച്ച ചെയര്മാന് മുഖ്യമന്ത്രിയുള്പ്പെടെയുള്ളവര്ക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്ന് വി.ഡി സതീശന് എം.എല്‍.എ.
കമ്പനി നിയമം അനുസരിച്ച്, ഓഡിറ്റ് നിഷേധിച്ചാല്‍ കമ്പനിയെയും ബന്ധപ്പെട്ടവരെയും പ്രോസിക്യൂട്ട് ചെയ്യേണ്ടിവരുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഇതനുസരിച്ച് 2016-17ലെയും 2017-18ലെയും ഓഡിറ്റ് നിഷേധത്തിന്റെ പേരില്‍ കിയാല്‍ ചെയര്‍മാനായ മുഖ്യമന്ത്രിയെയും ബോര്‍ഡ് അംഗങ്ങളായ അഞ്ച് മന്ത്രിമാരെയും ഉള്‍പ്പെടെയുള്ളവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ നിയമം അനുശാസിക്കുന്നുണ്ടെന്നും വി.ഡി സതീശന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."